വിശ്വനാഥ ക്ഷേത്രം, മണികര്‍ണിക് കുണ്ട്, അര്‍ദ്ധ നാരീശ്വര ക്ഷേത്രം എന്നിവ നിലകൊള്ളുന്ന സ്ഥലമാണ് ഗുപ്ത് കാശി. പരമശിവന്റെ അര്‍ദ്ധ നാരീശ്വര രൂപമാണ് ഇവിടെ അര്‍ദ്ധ നാരീശ്വര ക്ഷേത്രത്തിലായി ആരാധിക്കപ്പെടുന്നത്. ശിവന്റെ മറ്റു പ്രധാന അവതാരങ്ങളിലൊന്നാണ് വിശ്വനാഥ ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭവാന് വളരെക്കാലം ഇവിടെ അജ്ഞാത വാസത്തിലായിരുന്നു. കേദാര്‍നാഥിലും ഒരു കാളയുടെ രൂപത്തില്‍ ശിവന് വസിച്ചിട്ടുണ്ട് .
ഒരിക്കല്‍ പാണ്ഡവരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ശിവന് ഭൂമിയിലേക്ക് ചാടുകയുണ്ടായി. കാളയുടെ മുതുക് തറയിലും കരങ്ങള്‍ തുംഗ നാഥിലും മുഖം രുദ്രനാഥിലും നാഭി മദ്മഹേശ്വറിലും തല കല്പേശ്വറിലുമായി കണ്ടെത്തി. പിന്നീട് ഈ പ്രദേശങ്ങള്‍ എല്ലാം തന്നെ പുണ്യസ്ഥലങ്ങളായി അറിയപ്പെട്ടു തുടങ്ങി. 2 കിലോമീറ്റര്‍ അകലെയായി ഗാന്ധി സരോവറും കേദാര്‍നാഥിന് 8 കിലോമീറ്റര്‍ അകലെയായി വാസുകി താലും സ്ഥിതി ചെയ്യുന്നു.