ഉത്തരാഖണ്ടിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാണ് ഈ തടാകം. കേദാര്‍നാഥില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായി വാസുകി താല് സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും 4135 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. ഹിമാലയന്‍ നിരകള്‍ക്ക് നടുവിലായി ഗിരി ശൃംഗങ്ങളുടെ രൂപ ഭംഗി പ്രതിഫലിപ്പിക്കുന്ന മനോഹരമായ തടാകമാണിത്. ഈ മനോഹര ദൃശ്യങ്ങള്‍ക്ക് പൊലിമ കൂട്ടാനെന്നോണം തടാകത്തിനടുത്തായിതന്നെ ചൗഖമ്പ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നു. ചതുരംഗി,വാസുകി ഹിമാനികള്‍ കടന്നു വേണം ഈ പ്രദേശത്തെത്തിച്ചേരാന്. ഇവ കടക്കുക എന്നത് അത്യന്തം ആയാസകരവും സാഹസികത നിറഞ്ഞതുമാണ്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുകൂലമായ സമയം.