Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കെമ്മനഗുണ്ടി

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കെമ്മനഗുണ്ടി

12

പ്രകൃതിയുടെ സൗന്ദര്യത്തിലേയ്ക്കും വന്യതയിലേയ്ക്കും ഇടയ്‌ക്കെങ്കിലും യാത്രപോകാന്‍ ആഗ്രഹിയ്ക്കാത്തവരില്ല, ഇത്തരം സ്ഥലങ്ങളിലേയ്ക്കുമാത്രമായി യാത്രകള്‍ നടത്തുന്നവരുമുണ്ട് ഏറെ. പശ്ചിമഘട്ടത്തില്‍ ഇത്തരം സ്ഥലങ്ങള്‍ക്കാണെങ്കില്‍ ഒട്ടും പഞ്ഞമില്ല, എവിടേയ്ക്കുപോയാലുമുണ്ടാകും, പച്ചപ്പുമാറാത്ത, നേര്‍ത്ത തണുപ്പുമായി സഞ്ചാരികളെ കാത്തിരിക്കുന്ന സ്ഥലങ്ങള്‍. കര്‍ണാടകത്തിലെ ചികമംഗളൂര്‍ ജില്ലയിലെ കെമ്മനഗുണ്ടിയെന്ന സ്ഥലം ഇത്തരത്തിലൊന്നാണ്. മലനിരകളും, വെള്ളച്ചാട്ടങ്ങളും കാടും മേടുമുള്ള ഒന്നാന്തരമൊരു ഹില്‍ സ്‌റ്റേഷനാണിത്.

കെമ്മനഗുണ്ടി പണ്ടേയ്ക്കു പണ്ടേ രാജാക്കന്മാരുടെ ഇഷ്ട താവളമായിരുന്നു. കൃഷ്ണരാജ വോഡയാര്‍ അഞ്ചാമന്റെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. ഈ സ്ഥലം സൗന്ദര്യം ചോര്‍ന്നുപോകാതെ പരിപാലിയ്ക്കപ്പെട്ടതില്‍ ഈ രാജാവിന്റെ പങ്ക് ചെറുതല്ല. രാജാവിനോടുള്ള ആദരസൂചകമായി കെആര്‍ ഹില്‍സ് എന്നും കെമ്മനഗുണ്ടിയെ വിളിക്കുന്നുണ്ട്.

ഇവിടേയ്ക്ക് മികച്ച റോഡുകള്‍ പണിതതും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന പൂന്തോട്ടങ്ങള്‍ പണിതതുമെല്ലാം കൃഷണരാജ വോഡായാറാണ്. സ്വന്തം ആവശ്യത്തിന് വേണ്ടിയായിരുന്നു ഇതെല്ലാം അദ്ദേഹം ചെയ്തതെങ്കിലും ഇന്നും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഉപകാരപ്പെടുകയാണിവയെല്ലാം. പിന്നീട് അദ്ദേഹം ഈ സ്ഥലം കര്‍ണാടക സര്‍ക്കാറിന് ദാനം ചെയ്യുകയായിരുന്നു. ഈ സ്ഥലം ഇപ്പോള്‍ കര്‍ണാടകത്തിലെ ഹോട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പക്കലാണ്.

കെമ്മനഗുണ്ടിയിലെ വിശേഷങ്ങള്‍

ഒറ്റദിനം കൊണ്ട് ആകെ ചുറ്റിക്കളയാം എന്നു വിചാരിച്ചാല്‍ കെമ്മനഗുണ്ടി മുഴുവന്‍ കാണാന്‍ കഴിയില്ല. അത്രയേറെയുണ്ട് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മുപ്പത് മിനിറ്റ് മലകയറിയാല്‍ മലയുടെ ഏറ്റവും മുകളിലെത്താം. സെഡ് പോയിന്റ് എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. ഇവിടെയെത്തിയാല്‍ പരിസപ്രദേശങ്ങളുടെ മനോഹരമായ കാഴ്ച കാണാം, ഒപ്പം ശാന്തി ഫാള്‍സ് എന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയുമുണ്ട്.

മറ്റൊന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം, രണ്ട് തട്ടുകളായിട്ടാണ് ഈ വെള്ളച്ചാട്ടം. ഇതുപോലെ തന്നെ കാലഹസ്തി ഫാള്‍സ്, കാലതഗിരി ഫാള്‍സ് എന്നിവയെല്ലാമുണ്ട് അടുത്തടുത്തായി. വിജയനഗര രാജാക്കന്മാരുടെ കാലത്ത് പണിത ഒരു ക്ഷേത്രം, മുല്ലയനഗിരി, ബാന്ദ്ര ടൈഗര്‍ റിസര്‍വ്വ് തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് ഇവിടെ. സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഇവിടെയെത്തിയാല്‍ നിരാശരാകേണ്ടി വരുകയേയില്ല. ആഴ്ചാവസാനമുള്ള ചെറുയാത്രകള്‍ക്ക് പറ്റിയ സ്ഥലമാണിവിടെ. കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടെയെത്തുക എളുപ്പവുമാണ്.

കെമ്മനഗുണ്ടി പ്രശസ്തമാക്കുന്നത്

കെമ്മനഗുണ്ടി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കെമ്മനഗുണ്ടി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കെമ്മനഗുണ്ടി

  • റോഡ് മാര്‍ഗം
    ബാംഗ്ലൂര്‍, മംഗലാപുരം, ചിക്മംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. മംഗലാപുരത്തുനിന്നും 190 കിലോമീറ്ററും, ചിക്മംഗളൂരില്‍ നിന്നും 55 കിലോമീറ്ററും ദൂരമുണ്ട് ഇവിടേയ്ക്ക്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തരികെരെ റയില്‍വേ സ്‌റ്റേഷനാണ് കെമ്മനഗുണ്ടിയ്ക്ക് അടുത്തുകിടക്കുന്നത്. 15 കിലോമീറ്ററേയുള്ള ഇങ്ങോട്ട് ദൂരം. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടി മാര്‍ക്ഷം ഇവിടെയെത്തുക എളുപ്പമാണ്. റയില്‍വേ സ്‌റ്റേഷനടുത്തുനിന്നും ടാക്‌സികളില്‍ കെമ്മനഗുണ്ഡിയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം വിമാനത്താവളമാണ് ഈ സ്ഥലത്തിന് അടുത്തുകിടക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും ഇവിടേയ്ക്ക് 190 കിലോമീറ്റര്‍ ദൂരമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുമെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുണ്ട്. ബാംഗ്ലൂരിലാണ് അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ബാംഗ്ലൂരില്‍ നിന്നും കെമ്മനഗുണ്ടിയിലേയ്ക്ക് 295 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun