Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെമ്മനഗുണ്ടി » കാലാവസ്ഥ

കെമ്മനഗുണ്ടി കാലാവസ്ഥ

മിക്കവാറും വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെയുണ്ടാകാറുള്ളത്, വേനല്‍ക്കാലത്തും മഴക്കാലത്തുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെയെത്തുന്നത്. വെള്ളച്ചാട്ടങ്ങളാണ് ഈ സ്ഥലത്തിന് സൗന്ദര്യം കൂട്ടുന്നത്. അതിനാല്‍ത്തന്നെ മഴക്കാലത്ത് വന്നാല്‍ വെള്ളച്ചാട്ടങ്ങള്‍ അവയുടെ എല്ലാ മനോഹാരിതയോടും കൂടി കാണാന്‍ കഴിയും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍. വേനല്‍ക്കാലത്തും കെമ്മനഗുണ്ടിയാത്രയാവാം. 34 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില ഉയരാറില്ല. വേനല്‍ക്കാലത്ത് മനോഹരമായ കാലാവസ്ഥയായതുകൊണ്ടുതന്നെ ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് മണ്‍സൂണ്‍. നാശംവിതയ്ക്കുന്ന കാറ്റും മഴയും ഇവിടെയുണ്ടാകാറില്ല, മഴക്കാലത്ത് അതിമനോഹരമാണ് കെമ്മനഗുണ്ഡി, വെള്ളച്ചാട്ടങ്ങളെല്ലാം മുഴുവന്‍ സൗന്ദര്യത്തോടെയും ആസ്വദിക്കണമെങ്കില്‍ ഇക്കാലത്തുതന്നെ വരണം. മഴക്കാലത്ത് അന്തരീക്ഷതാപം 10 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിട്ടാണ് പൊതുവേ അനുഭവപ്പെടാറുള്ളത്.

ശീതകാലം

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഈ സമയത്ത് ഇവിടെ തണുപ്പ് അല്‍പം കൂടുതലായിരിക്കും. ഇക്കാലത്ത് പകല്‍സമയത്തെ താപനില 29 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. ചിലപ്പോള്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുകയുംചെയ്യും. രാത്രിയിലും തണുപ്പ് കൂടുതലായിരിക്കും.