Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കിയോഞ്ജര്‍

കിയോഞ്ജര്‍ - ബൈതരണിയുടെ ഉറവിടം

17

ഒഡീഷയുടെ വടക്കന്‍ മേഖലയിലാണ് കിയോഞ്ജര്‍ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. ഒഡീഷയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ കിയോഞ്ജറിന് വടക്കുവശത്ത് താര്‍ഖണ്ഡ് ആണ്. ജയ്പൂര്‍, ദെന്‍കനാല്‍, മയൂര്‍ഭഞ്ജ് ജില്ലകളാണ് യഥാക്രമം തെക്ക് , പടിഞ്ഞാറ്, കിഴക്ക് ദിശകളിലായി അതിരിടുന്നത്. ബൈതരണി നദി ഉദ്ഭവിക്കുന്നത് പ്രശസ്തമായ കിയോഞ്ജര്‍ പീഠഭൂമിയില്‍ നിന്നാണ്.

സമൃദ്ധിക്കൊപ്പം മനോഹാരിതയും നിറഞ്ഞുനില്‍ക്കുന്ന നാടാണ് ഇത്. അപൂര്‍വമായ ജൈവ ജീവജാലങ്ങള്‍ക്കൊപ്പം ലോഹങ്ങളുടെ അയിരുകളാലും ധാതുക്കളാലും സമ്പന്നമാണ് ഈ മേഖല. വൈവിധ്യമാര്‍ന്ന പ്രകൃതി സമ്പത്തിനാല്‍ സമ്പന്നമായ ഒരോയൊരു ജില്ല എന്നുതന്നെ കിയോഞ്ജഹാറിനെ പറയാം.  മേഖലയുടെ മൂന്നില്‍ ഒരു ഭാഗവും ഇടതൂര്‍ന്ന വനമേഖലയാണ്. മാംഗനീസിന്‍െറ വന്‍തോതിലുള്ള ശേഖരമുള്ള സ്ഥലമായതിനാല്‍ ഖനനകമ്പനികള്‍ ധാരാളമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഖനന ഭീമന്‍മാര്‍ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പുമെല്ലാം ഇവിടത്തെ പതിവ് സംഭവങ്ങളാണ്. കണ്ണിന് വിരുന്നൊരുക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങളും കിയോഞ്ജഹാറിനെ മനോഹരിയാക്കുന്നു. ജില്ലയുടെ റെബാന, കലാപറ്റ ഭാഗങ്ങളില്‍ കടുവകളെയും കണ്ടുവരുന്നുണ്ട്.

ആകര്‍ഷണങ്ങള്‍

കാഴ്ച നിറവസന്തമൊരുക്കുന്ന മനോഹര ദൃശ്യങ്ങളാണ് കിയോഞ്ജഹാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാന്ധധാര്‍ വെള്ളച്ചാട്ടം, സംഗാഗ്ര വെള്ളച്ചാട്ടം, ബഡാ ഗാഗ്ര വെള്ളച്ചാട്ടം തുടങ്ങിയ പ്രശസ്ത ജലപാതങ്ങള്‍ കാണാന്‍ നൂറുകണക്കിനാളുകള്‍ എത്താറുണ്ട്. ഗട്ടാഗാവോണിലെ ക്ഷേത്രമാണ് മറ്റൊരു ഹോട്ട്സ്പോട്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തരാണ് ഇവിടെയത്തൊറ്. ഗൊനാസിക, ഗുണ്ഡിചകായി, ഭീംകുണ്ഡ്, മുരുഗമഹാദേവ് ക്ഷേത്രങ്ങള്‍,ജില്ലാ മ്യൂസിയം, നൂറ്റാണ്ട് പഴക്കമുള്ള ചക്രതീര്‍ഥ ശിവക്ഷേത്രം തുടങ്ങിയവയും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.  

ഇവിടെയുള്ള ചരിത്രപരമായ പ്രാധാന്യമുള്ള രണ്ട്  സ്ഥലങ്ങളാണ്  സീതാ ബിഞ്ജും രാജാനഗറും. മുമ്പ് കിയോഞ്ജര്‍ ഭരിച്ചിരുന്ന രാജാവ് പണികഴിപ്പിച്ച കൊട്ടാരത്തിന്‍െറ അവശിഷ്ടങ്ങളാണ് രാജാനഗറില്‍ ഉള്ളത്. ദാധിഭാമന്‍ ജ്യൂ ടെമ്പിളും രഘുനാഥ് ജ്യൂ മാതാ ക്ഷേത്രവും അടങ്ങിയതാണ് ഈ കൊട്ടാരം. എല്ലാ വര്‍ഷവും തണുപ്പുകാലത്ത് നിരവധി ദേശാടന പക്ഷികള്‍ രാജാനഗറിന് സമീപമുള്ള ചദേയി കുദൂറില്‍ കൂടുകൂട്ടാറുണ്ട്. ഒരു കാലത്ത് ബുദ്ധമത കേന്ദ്രമായിരുന്ന ദിയോഗാവോണ്‍ കുശാലേശ്വറില്‍ ഇപ്പോഴുള്ള കുശാലേശ്വര്‍ ക്ഷേത്രവും ഏറെ ആകര്‍ഷണീയമാണ്. കിയോഞ്ജഹാറിന്‍െറ ഗതകാല പ്രൗഡി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ ഊര്‍ജിതമാണ്. ഇവിടത്തെ പരമ്പരാഗത നിവാസികളായ ജുയാംഗ്സ്, ബുഹ്യാന്‍സ് എന്നീ ഗോത്രനിവാസികളാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്.  ഏറ്റവും പഴക്കമുള്ള വംശത്തില്‍പ്പെടുന്ന ഇവരാണ് പ്രദേശത്തെ യഥാര്‍ഥ താമസക്കാര്‍.

നല്ല സമയം

കാലാവസ്ഥ അനുകൂലമാകുന്ന നവംബര്‍ മാസമാണ് കിയോഞ്ജര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.

വിമാന,ട്രെയിന്‍, റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം. ഭുവനേശ്വര്‍ വിമാനത്താവളത്തിലാണ് വിമാനയാത്രികര്‍ ഇറങ്ങേണ്ടത്.

ട്രെയിനിലെത്തുന്നവര്‍ ജെ.കെ.റോഡ് റെയില്‍ ജംഗ്ഷനിലാണ് എത്തേണ്ടത്. ഒഡീഷയുടെ വിവിധ സംസ്ഥാനങ്ങളുമായി മികച്ച റോഡുകളിലൂടെ കിയോഞ്ജഹാറിനെകൂട്ടിയിണക്കിയിട്ടുണ്ട്.

കിയോഞ്ജര്‍ പ്രശസ്തമാക്കുന്നത്

കിയോഞ്ജര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കിയോഞ്ജര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കിയോഞ്ജര്‍

  • റോഡ് മാര്‍ഗം
    ഒഡീഷയുടെ പ്രമുഖ നഗരങ്ങളുമായി റോഡുമാര്‍ഗം കിയോഞ്ജഹാറിനെ കൂട്ടിയിണക്കിയിട്ടുണ്ട്. ദേശീയപാത 15 ജില്ലയെ മുറിച്ചാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ വിളിച്ചോ ബസുകള്‍ വഴിയോ എളുപ്പത്തില്‍ ഇവിടെയത്തൊം. പശ്ചിമ ബംഗാളിലേക്കും ജാര്‍ഖണ്ഡിലേക്കും ഇവിടെ നിന്ന് പോകാനാകും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    114 കിലോമീറ്റര്‍ അകലെയുള്ള ജെ.കെ റോഡ് സ്റ്റേഷനിലാണ് ട്രെയിനിലത്തെുന്നവര്‍ ഇറങ്ങേണ്ടത്. ഇവിടെ നിന്ന് കിയോഞ്ജഹാറിലേക്ക് രണ്ടുമണിക്കൂര്‍ യാത്ര മാത്രമാണ് ഉള്ളത്. സംസ്ഥാനത്തെ മറ്റു പ്രമുഖ കേന്ദ്രങ്ങളിലേക്കും ഇവിടെ നിന്ന് എളുപ്പം എത്താനാകും. സര്‍ക്കാര്‍, സ്വകാര്യ ബസുകളും ഈ റൂട്ടില്‍ ധാരാളം ഓടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഭുവനേശ്വര്‍ ആണ് ഏറ്റവുമടുത്ത എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് 269 കിലോമീറ്ററാണ് കിയോഞ്ജഹാറിലേക്കുള്ള ദൂരം. ഭുവനേശ്വറില്‍ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വിമാന സര്‍വീസുകളും ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat