സംഗാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ബഡാ ഗാഗ്ര വെള്ളച്ചാട്ടം. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒഡീഷയുടെ അഭിമാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ വെള്ളച്ചാട്ടം കാണാതെ സന്ദര്‍ശകര്‍ മടങ്ങാറില്ല.
മാച്ചാ ജന്സ്ദാന നദി വന്നുചേരുന്നതിനാല്‍ വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്‍െറ താഴ് ഭാഗത്ത് സംസ്ഥാന സര്‍ക്കാര്‍ ഒരു അണക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്‍െറ 60 മീറ്റര്‍ മുകളില്‍ നിന്ന് ഒറ്റ പ്രവാഹമായാണ് മാച്ചാ ജന്സ്ദാന നദി വന്നുചേരുന്നത്. വേനലിലെ കടുത്ത ചൂടില്‍ വെള്ളച്ചാട്ടത്തില്‍ വെള്ളം കുറയാനിടയുണ്ടെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.