കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭീം കുണ്ഡ് ഔട്ടിംഗിന് അനുയോജ്യമായ സ്ഥലമാണ്. ബൈതരണി നദിയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രകൃതി ദത്ത അണക്കെട്ടാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
പഞ്ചപാണ്ഡവന്മാരില് രണ്ടാമനായ ഭീമസേനന് ഇവിടെ ഈ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയെന്നാണ് വിശ്വാസം. ഇങ്ങനെയാണ് ഈ സ്ഥലത്തിന് ഭീം കുണ്ഡ് എന്ന പേര് ലഭിച്ചത്. രണ്ട് നിലകളിലായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. രണ്ട് വെള്ളച്ചാട്ടങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി ചേരുന്നതിനാലാണ് ഈ വെള്ളച്ചാട്ടം രണ്ട് നിലകളിലായതെന്നാണ് കരുതപ്പെടുന്നത്.
കിയോഞ്ജഹാര്‍, മയൂര്‍ഭഞ്ജ് ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് തണുപ്പുകാലത്ത് സന്ദര്‍ശിക്കാനാണ് മനോഹരം. ചരിത്രപരമായ പ്രാധാന്യവുമുള്ള ഈ അണക്കെട്ടും പരിസരവും ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്ക്കും മനോഹര കാഴ്ചകളാണ് ഒരുക്കുന്നത്.