ഖജുരാഹോയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് അജയ്ഗഡ് കോട്ട. വിന്ധ്യപര്വ്വതനിരകളില് പെടുന്ന ഒരു വിജനമായ കുന്നിന്റെ മുകളിലാണ് ഈ കോട്ട സ്ഥാപിച്ചിരിക്കുന്നത്. ആക്രമണങ്ങളില്‍ നിന്നും, കീഴടക്കലുകളില്‍ നിന്നും സ്വത്തുക്കള്‍ സംരക്ഷിക്കാനായി ചന്ദേലരാജവംശമാണ് ഈ കോട്ട സ്ഥാപിച്ചത്. കുന്നിന് താഴെകൂടിയൊഴുകുന്ന കെന്‍ നദിയുടെ അതീവ വശ്യമായ കാഴ്ച ഇവിടെനിന്നാല്‍ കാണാനാവും.
കോട്ടക്ക് രണ്ട് പ്രധാന വാതിലുകളാണുള്ളത്. വടക്ക് ഭാഗത്തെ ദര്‍വാസയും, തെക്ക് ഭാഗത്തെ തര്ഹാവോനിയും. പ്രതിമകളാല്‍ ഏറെ സമ്പന്നമായ ഇവിടെ അഷ്ടശക്തി ദേവിയുടെ അനേകം പ്രതിമകള്‍ കാണാം.
ഇവിടെ അജയ് പാല് കാ തലാവോ എന്ന പ്രശസ്തമായ തടാകവുമുണ്ട്. വളരെ മനോഹരമായ കാഴ്ചയാണ് ഈ തടാകത്തിന്റേത്. ഇന്ന് തകര്‍ന്ന നിലയിലുള്ള ഒരു ജൈനക്ഷേത്രവും കോട്ടക്കുള്ളിലുണ്ട്. ഒരു കാലത്ത് വളരെ പ്രശസ്തമായ ക്ഷേത്രമായിരുന്നു ഇത്.