ജാര്‍ദൈന്‍ മ്യൂസിയം എന്ന പേരിലായിരുന്നു ആദ്യം ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം അറിയപ്പെട്ടിരുന്നത്. 1952 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്ത ശേഷമാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫ് ഖജുരാഹോ എന്ന് പേര് നല്‍കിയത്. 1910 ല്‍ മി. ഡബ്ലിയു.എ ജാര്ദൈനാണ് ഇത് സ്ഥാപിച്ചത്. ഖജുരാഹോയിലെ നശിച്ച ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത പ്രതിമകളും, വാസ്തുവിദ്യാ ശേഷിപ്പുകളുമാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
മാതംഗേശ്വര്‍ ക്ഷേത്രത്തിനടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഓപ്പണ്‍ എയര്‍ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടെ ഖജുരാഹോയിലെ പ്രതിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. നിലവിലുള്ള മ്യൂസിയം 1967 ലാണ് നിര്‍മ്മിക്കപ്പെട്ടത്. അഞ്ച് വലിയ ഗാലറികള്‍ ഇതിലുണ്ട്. പ്രധാന ഹാളില്‍ ബ്രാഹ്മണ്, ബുദ്ധിസ്റ്റ്, ജൈന മതങ്ങളുമായി ബന്ധപ്പെട്ട പുരാതനമായ പ്രതിമകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
2000 ലേറെ പ്രതിമകള്‍ ഈ മ്യൂസിയത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബുദ്ധന് ഇരിക്കുന്ന നിലയിലുള്ള ഒരു പ്രതിമയാണ്. മറ്റൊരു പ്രധാന പ്രതിമ നാല് തലയുള്ള വിഷ്ണു അഥവാ വൈകുണ്ഠന്റേതാണ്. ഖജുരാഹോയില്‍ കണ്ടിരിക്കേണ്ടുന്ന ഒരു സ്ഥലമാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം.