ഖജുരാഹോയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. എ.ഡി 875-900 കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം വെസ്റ്റേണ്‍ ഗ്രൂപ്പില്‍ പെടുന്നതാണ്. അമ്മദൈവത്തിന്റെ വിവിധ രൂപങ്ങളായി കണക്കാക്കുന്ന 64 യോഗിനിമാര്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം പല കാരണങ്ങളാലും വ്യത്യസ്ഥമാണ്.
പ്രദേശികമായ ലഭ്യമായ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വളരെ ലളിതമായ രൂപത്തിലുള്ള ക്ഷേത്രം ഏറെ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഖജുരാഹോയിലെ മറ്റ് ക്ഷേത്രങ്ങളിലേതുപോലുള്ള കൊത്തുപണി ഈ ക്ഷേത്രത്തിന്റെ ചുവരുകളില്‍ കാണാനാവില്ല.
അറുപത്തിയേഴ് ശ്രീകോവിലുകളും, അറുപത്തിനാല് ചെറിയ ശ്രീകോവിലുകളും ഇവിടെയുണ്ട്. വലിയ ശ്രീകോവില്‍ ദുര്‍ഗ്ഗാദേവിയുടെ മഹിഷാസുര മര്ദ്ദിനിയെയാണ് ഉള്‍ക്കൊള്ളുന്നത്. മാത്രിക, ബ്രാഹ്മണി, മഹേശ്വരി എന്നിവരുടെ ശ്രീകോവിലുകളും ഇവിടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യോഗിനി ക്ഷേത്രമായ ഇത് ഏറ്റവും പഴക്കമുള്ള ഖജുരാഹോ ക്ഷേത്രങ്ങളിലൊന്നാണ്.