ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരു ക്ഷേത്രമാണിത്. എട്ടടി ഉയരമുള്ള ഒരു വലിയ ശിവലിംഗം ഇവിടെയുണ്ട്. മഹാശിവരാത്രിക്കാലത്ത് വലിയ ജനസമുദ്രം ഇവിടേക്കൊഴുകിയെത്തുന്നു. ഭാരതത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളത്.
മഞ്ഞ ചെങ്കല്ലിലാണ് ഈ ശിവലിംഗം നിര്‍മ്മിച്ചിരിക്കുന്നത്. പോളിഷ് ചെയ്തിരിക്കുന്നതിനാല്‍ ഇതിന് ആകര്‍ഷകമായ തിളക്കമുണ്ട്. ഖജുരാഹോയില്‍ ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണിത്. ഖജരാഹോയിലെ ഏറ്റവും വിശുദ്ധമായി കണക്കാക്കപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് മാതംഗേശ്വര്‍ ക്ഷേത്രം.
ലക്ഷ്മണ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മാതംഗേശ്വര്‍ ക്ഷേത്രത്തിലേക്ക് തുറന്ന വഴികളാണുള്ളത്. ഏറെയാളുകള്‍ പ്രാര്‍ത്ഥനക്കെത്തുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ മറ്റ് ക്ഷേത്രങ്ങളെ വച്ച് നോക്കുമ്പോള്‍ ഏറെ അലങ്കാരങ്ങളൊന്നും കാണാനില്ല. എന്നിരുന്നാലും ഖജുരാഹോയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണിത്.