ഖണ്ടാലയിലെ സായാഹ്നങ്ങള്‍ മനോഹരമാക്കാന്‍ സഞ്ചാരികള്‍ ചേക്കേറുന്ന സ്ഥലം.ഖണ്ടാലയിലെ യാത്രകള്‍ കണ്ടു നടന്നു ക്ഷീണിച്ചവര്‍ക്ക് ഈ തടാകക്കരയില്‍ ചെറുതായി ഒന്നു വിശ്രമിക്കുകയും ചെയ്യാം.കണ്ണാടി പോലെയുള്ള തെളിനീര് തടാകമാണിത്.ചുറ്റും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും നിറഞ്ഞു നില്ക്കുന്നു.ഇതിനു തൊട്ടടുത്തായി തന്നെ തുഗൌലി തടാകം,ലോനവാല തടാകം പിന്നെ വാല്വന് ഡാം എന്നിവയുമുണ്ട്.