Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖണ്ടാല » കാലാവസ്ഥ

ഖണ്ടാല കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മെയ്‌ വരെയാണ് ഖണ്ടാല സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം.താരതമ്യേന ചൂട് കൂടിയ വേനല്‍ക്കാലമാണിവിടെ അനുഭവപ്പെടുന്നത്.ചില സമയങ്ങളില്‍ ചൂട് ഏകദേശം 32 ഡിഗ്രി വരെ ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലം.മഴ തകര്‍ത്തു പെയ്യുന്ന സമയമാണിത്.അതുകൊണ്ട് തന്നെ മഴക്കാലത്ത് ഇങ്ങോട്ടേക്കുള്ള യാത്ര ദുഷ്കരമാണെന്ന് പറയേണ്ടതില്ലല്ലോ.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലത്ത് ഇവിടെ സാമാന്യം നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇക്കാലത്തെ താപനില 12 ഡിഗ്രി വര താഴാറുണ്ട്.ചിലപ്പോള്‍ അതുയര്‍ന്നു 32 ഡിഗ്രി വരെയെത്തും.