ഖണ്ട്വായുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് ദാദാ ദര്‍ബാര്‍ സ്ഥിതി ചെയ്യുന്നത്. പരിപാവനമായ ഒരു ആരാധനാകേന്ദ്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. സ്വാമി കേശവാനന്ദ്ജി മഹാരാജാ, സ്വാമി ഹരിഹരാനന്ദ്ജി മഹാരാജാ എന്നിവരുടെ സമാധികള്‍ ഇവിടെ കാണാം. ഇവര്‍ യഥാക്രമം ബരേ ദാദാജി, ഛോട്ടേ ദാദാജി എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.
1930ല്‍ ആണ് സ്വാമിമാരുടെ ഓര്‍മ്മയ്ക്കായി ഇവിടെ ശവകുടീരങ്ങള്‍ നിര്‍മ്മിച്ചത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് അലഞ്ഞിരുന്ന ബരേ ദാദാജി ധുനി എന്നറിയപ്പെടുന്ന അഗ്നിക്ക് മുന്നില്‍ ധ്യാനം ചെയ്തിരുന്നു. അതുകൊണ്ട് അദ്ദേഹം ദാദാ ധുനിവാലാ എന്നും ഈ പുണ്യസ്ഥലം ദാദാ ധുനിവാലാ ദര്‍ബാര്‍ എന്നും അറിയപ്പെടുന്നു.
എല്ലാവര്‍ഷവും ഗുരുപൂര്‍ണ്ണിമ ദിവസം ദാദാ ദര്‍ബാറില്‍ ആഘോഷം സംഘടിപ്പിക്കാറുണ്ട്. ഇതില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെ എത്തുന്നു.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രധാന ബസ് സ്റ്റാന്‍ഡില്‍ നിന്നും 67 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്താം. അതുകൊണ്ട് തന്നെ അനായാസം ഇവിടെ എത്താനാകും.