ഖേഡയിലെ വട്തല്‍ ഗ്രാമത്തിലുള്ള ഗോമതി തടാകം സന്ദര്‍ശിക്കാന്‍ നിരവധി സഞ്ചാരികള്‍ വന്നെത്താറുണ്ട്. ഭഗവാന് കൃഷ്ണനുമൊന്നിച്ചുള്ള ഒരു യാത്രക്കിടെ ഈ പ്രദേശത്തെത്തിയ ഭീമസേനന് ഇവിടത്തെ ജനങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദാഹജലം ലഭിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന ചെറിയ കുളം കുഴിച്ചുവലുതാക്കി തടാകമാക്കി മാറ്റുകയായിരുന്നു എന്നൊരു ഐതിഹ്യം ഗോമതി തടാകത്തിന്റെ പിറവിക്ക് പിന്നിലുണ്ട്.
ദ്വാരകയിലെ ഗോമതി നദിയുമായി ബന്ധപ്പെട്ടാണ് ഈ തടാകത്തിന് ഗോമതി എന്ന പേരുലഭിച്ചത്. 230 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന തടാകത്തിന് സമീപത്ത് തീര്‍ത്ഥാടകര്‍ക്കായി താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തടാകത്തിനോട് ചേര്‍ന്ന് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന നാല് കുന്നുകള്‍ കാണാം. മാക്ഹണി അറൊ, കാലേശ്വര് മഹാദേവ്, ഭട്ട്ജി മഹാരാജ്, ദങ്ക്നാഥ് മഹാദേവ് എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. തീര്ത്ഥാടനത്തിനുപരിയായി ബോട്ട് യാത്ര ആസ്വദിക്കാനായും നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.