Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖീചന്‍ » ആകര്‍ഷണങ്ങള് » ഖീചന്‍ പക്ഷി വിഹാരകേന്ദ്രം

ഖീചന്‍ പക്ഷി വിഹാരകേന്ദ്രം, ഖീചന്‍

7

ഖീചന്‍  പക്ഷി വിഹാരകേന്ദ്രം  ദേശാടനപ്പക്ഷികളുടെ അഭയ കേന്ദ്രമാണ്. ഈ നൈസര്‍ഗ്ഗിക പക്ഷി കേന്ദ്രം മൂന്നിനം ദേശാടനപ്പക്ഷികള്‍ക്ക് അഭയമാകാറുണ്ട്. കുര്‍ജാന്‍,  കര്‍കര്‍ , കുംച്  എന്നിങ്ങനെ തെക്ക് പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും, കരിങ്കടല്‍ പ്രദേശത്തുനിന്നും, പോളണ്ട്,  ഉക്രൈന്‍ , കസാക്കിസ്ഥാന്‍ ,വടക്ക്-തെക്ക് ആഫ്രിക്കകളില്‍ നിന്നും മംഗോളിയയില്‍ നിന്നും വരുന്ന പക്ഷികളാണ് ഇവ. ഒക്ടോബര്‍  -മാര്‍ച്ച് കാലഘട്ടങ്ങളില്‍ ആണ്  ദേശാടനപ്പക്ഷികള്‍ ഈ പ്രദേശത്ത് എത്തുന്നത്.

വളരെയേറെ പക്ഷികള്‍ എല്ലാവര്‍ഷവും ഇന്ത്യയില്‍ വന്നു പോകുന്നു. അതില്‍ ഏതാണ്ട് ആറായിരത്തോളം പക്ഷികള്‍ ഖീചനിലെ പക്ഷി വിഹാരകേന്ദ്രത്തിലാണ് വന്നെത്തുന്നത്. 'കുര്‍-കുര്‍' എന്ന് ശബ്ദമുണ്ടാക്കുന്ന കുര്‍ജാന് 4-6 കിലോ തൂക്കവും മൂന്നടി നീളവും ഉണ്ടാവും. കുര്‍ -കുര്‍ എന്ന പ്രത്യേക തരം  ശബ്ദം ഉണ്ടാക്കുന്നത്‌ കൊണ്ടാണ് അവയെ  തദ്ദേശവാസികള്‍ കുര്‍ജാന്‍ എന്ന് വിളിക്കുന്നത്‌ .മണിക്കൂറില്‍ നാല്‍പ്പതു -അറുപതു കിലോമീറ്റര്‍ വേഗതയില്‍ ദീര്‍ഘദൂരം പറക്കാന്‍ അവയ്ക്ക് കഴിയും. ഈ കന്യകക്കൊക്കുകള്‍ കാഴ്ചക്ക് അതീവ പേലവ സുന്ദരശരീരികള്‍ ആണ് .

ഖീചന്‍ പക്ഷി വിഹാര കേന്ദ്രം പക്ഷിപ്രേമികള്‍ക്കിടയില്‍ വളരെ പ്രസിദ്ധമായതിനാല്‍ ധാരാളം സഞ്ചാരികള്‍ ഈ കേന്ദ്രം സന്ദര്‍ശിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat