കിന്നൌര്‍ ജില്ലയിലാണ് ചെങ്കോ ഗ്രാമം. ഇവിടത്തെ ക്ഷേത്രങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് വളരെ പ്രിയങ്കരമാണ്. വശ്യമായ പ്രകൃതിയും മനോഹരമായ ക്ഷേത്രങ്ങളും മധുരനീരുള്ള ആപ്പിളുകളും ഈ ഗ്രാമത്തിന്റെ മുഖമുദ്രകളാണ്. ഗ്രാമവാസികളിലധികവും ബുദ്ധമത വിശ്വാസികളാണ്. ഹിന്ദുക്കള്‍ വളരെ കുറവാണ്. ഗ്യല്ബൊ, യല്‍സ, ഡബ്ല എന്നിവയാണ് ഇവിടത്തെ ഹിന്ദു മൂര്‍ത്തികള്‍.
മൂന്ന് പ്രധാന ക്ഷേത്രങ്ങളിലൊന്ന് ഗ്രാമത്തിന്റെ താഴെ മേഖലയിലാണ്. ക്ഷേത്രത്തിന്റെ ചുവന്ന ഭിത്തികള്‍ ദൂരെനിന്നേ കാണാം. ഇതിനുപുറമെ ഒരു ഗ്രാമീണ ക്ഷേത്രവും ഇവിടെയുണ്ട്. ഭംഗിയുള്ള ചുമര്ഛായാ ചിത്രങ്ങളും കളിമണ്‍ ബിംബങ്ങളും വലിയൊരു പ്രെയര്‍ വീലും സഞ്ചാരികള്‍ക്കിവിടെ കാണാം. ഈ രണ്ട് ക്ഷേതങ്ങള്ക്കിടയില് അവലോകിതേശ്വരന്റെ രൂപം കൊത്തിയവലിയൊരു കല്പ്രതിമയുണ്ട്. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മനോഹരമാണ് ഗ്രാമത്തിന്റെ ഉപരിഭാഗത്തുള്ള ക്ഷേത്രം. ഇതിന്റെ ചുറ്റുവട്ടത്തായി ഒരു പ്രാര്‍ത്ഥന ഹാളും അതിഥികള്‍ക്ക് തങ്ങാനുള്ള മുറികളും ലൈബ്രറിയും ഉണ്ട്.