Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊച്ചി

അറബിക്കടലിന്റെ റാണി - കൊച്ചി

88

അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. മായക്കാഴ്ചകളുടെയും ജീവിതപ്രാബ്ധങ്ങളുടെയും കലര്‍പ്പായ കേരളത്തിന്റെ മഹാനഗരം - അതാണ് കൊച്ചി.

ഇന്ത്യയിലെ തന്നെ പ്രശസ്തമായ തുറമുഖനഗരം കൂടിയാണ് കൊച്ചി. കൊച്ച് അഴി എന്ന പദങ്ങള്‍ ചേര്‍ന്നാണ് കൊച്ചി എന്ന പേരുണ്ടായത് എന്നാണ് കരുതപ്പെടുന്നത്. മധ്യകേരളത്തിലെ പ്രധാന ജില്ലകളിലൊന്നായ എറണാകുളം ജില്ലയുടെ ആസ്ഥാനം കൂടിയാണ് കൊച്ചി. നിരവധി ചരിത്രപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കൊച്ചിക്ക് വൈദേശികാധിപത്യത്തിന്റെയും ആധീശത്വത്തിന്റെയും കഥകളും പറയാനുണ്ട്. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയകേന്ദ്രമായ കൊച്ചിയില്‍ പോര്‍ട്ടുഗീസുകാരാണ് ഏറെ വേരുകളാഴ്ത്തിയിട്ടുള്ളത്. പാശ്ചാത്യരീതികള്‍ക്കൊപ്പം നാടന്‍ചേരുവ കൂടിചേരുന്ന അത്ഭുത നഗരം കൂടിയാണ് കേരളത്തിന്റെ വാണിജ്യതലസഥാനമായ കൊച്ചി.

സമ്പന്നമായ ചരിത്രത്തിലേക്ക്

എല്ലാത്തരം കാഴ്ചകളുടെയും മിശ്രണമാണ് കൊച്ചി. ചരിത്രപ്രേമികളും പ്രകൃതിക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവരും ഭക്ഷണപ്രിയരും എല്ലാം കൊച്ചിയിലെത്തുന്നു. പതിനാലാം നൂറ്റാണ്ട് മുതല്‍ കൊച്ചി തുറമുഖം വഴി വിദേശരാജ്യങ്ങളുമായി വ്യപാരബന്ധങ്ങള്‍ ആരംഭിച്ചിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെയും ആയുര്‍വേദമരുന്നുകളുടെയും കടത്തുകേന്ദ്രം കൂടിയായിരുന്നു കൊച്ചി. കച്ചവടബന്ധങ്ങളുമായി ജൂതന്മാരും ചൈനാക്കാരും പോര്‍ട്ടുഗീസുകാരും ഗ്രീക്കുകാരും അറബികളും റോമാക്കാരുമെല്ലാം കൊച്ചിയിലെത്തി. അതുകൊണ്ട് തന്നെ പലതരം സംസ്‌കാരങ്ങള്‍ കണ്ടും അനുഭവിച്ചും ഇടകലര്‍ന്നതാണ് കൊച്ചിയുടെ ജീവിതം.

ഭക്ഷണപ്രിയരുടെ കൊച്ചി

വിനോദസഞ്ചാരികളുടെ മെനുവിലെ ഒരുവിധപ്പെട്ടവയെല്ലാം കൊച്ചിയില്‍ ലഭ്യമാണ്. മെച്ചപ്പെട്ട ഭക്ഷണം വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും കൊച്ചിയിലുണ്ട്. എല്ലാത്തരം വിഭവങ്ങളും കൊച്ചിയില്‍ കിട്ടുമെങ്കിലും കേരളത്തിന്റെ നാടന്‍ രുചികള്‍ പരീക്ഷിക്കാതെ നിങ്ങള്‍ കൊച്ചി വിട്ടാല്‍ അതൊരു നഷ്ടം തന്നെയായിരിക്കും എന്നുറപ്പാണ്. പച്ചക്കറിയും ഇറച്ചിയും ഒരുപോലെ ലഭ്യമാണ് കൊച്ചിയില്‍, ഇനി കടല്‍വിഭവങ്ങളാവട്ടെ അതും കിട്ടും ഇഷ്ടം പോലെ.

കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ നിരാശരാവേണ്ടി വരില്ല എന്നതൊരു സത്യമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്കുകള്‍, ചരിത്രം പറയുന്ന കൊട്ടാരങ്ങള്‍, ഷോപ്പിംഗ് മോളുകള്‍ എന്നിങ്ങനെ കണ്ടുതീര്‍ക്കാനുള്ള കാഴ്ചകള്‍ നിരവധിയുണ്ട് കൊച്ചിയില്‍. വന്യജീവിസങ്കേതങ്ങളും പ്രകൃതിക്കാഴ്ചകളും കൊച്ചിയില്‍നിന്നും ഏറെ ദൂരയെല്ലാതെ കാണാം. അറബിക്കടലിന് സമാന്തരമായി കിടക്കുന്ന കൊച്ചിക്കായല്‍ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയതാണ്. കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട്ട് ലേക്കിന്റെ ഭാഗമാണ് കൊച്ചിക്കായല്‍.

അറബിക്കടലിന്റെ തീരത്ത് മനോഹരമായ വൈകുന്നേരങ്ങള്‍ ചെലവഴിക്കാനെത്തുന്നവരെ സ്വാഗതം ചെയ്യുന്നു മറൈന്‍ഡ്രൈവ്. പ്രണയജോഡികള്‍ക്കും മറ്റും പ്രിയപ്പെട്ട കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ് മറൈന്‍ഡ്രൈവ്. ഫിഷ് സ്പാ യ്ക്ക് പേരുകേട്ട ബേ പ്രൈഡ് മോളാണ് കൊച്ചിനഗരത്തില്‍ത്തന്നെയുളള മറ്റൊരു കാഴ്ച.

നഗരകാഴ്ചകള്‍ കണ്ട് മടുത്തവര്‍ക്ക് ഒരല്‍പം ചരിത്രം കാണാണമെന്ന് തോന്നിയാല്‍ മടിക്കേണ്ട, നേരെ പോകാം ഫോര്‍ട്ട് കൊച്ചിയിലേക്ക്. കണ്ണിമയ്ക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ് മട്ടാഞ്ചേരി പാലസും സാന്താക്രൂസ് ബസലിക്കയും. ചൈനീസ് ഷിഷിംഗ് വലകളും ഇവിടെ മനോഹരമായ കാഴ്ചയായുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ആയുര്‍വേദ തിരുമ്മുകേന്ദ്രങ്ങളും ചരിത്രം പറയുന്ന തെരുവുകളും എന്തായാലും ഒരുയാത്രാനുഭവമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

കേരളത്തിലെ ഏറ്റവും വികസിതമായ നഗരമാണ് കൊച്ചി. വിമാനമാഗര്‍ത്തിലും റെയില്‍, റോഡ് മാര്‍ഗങ്ങളിലും കൊച്ചിയിലെത്തുക എന്നത് ശ്രമകരമായ ഒന്നല്ല. എങ്കിലും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ കൊച്ചിയിലേക്ക് അവസാനനിമിഷത്തില്‍ ടിക്കറ്റുകള്‍ കിട്ടാന്‍ പ്രയാസമായിരിക്കും. മനോഹരമായ കാലാവസ്ഥ വര്‍ഷത്തില്‍ ഏത് സമയത്തും കൊച്ചിയിലെത്താന്‍ സഹായിക്കുന്നു. വേനല്‍ക്കാലമാണ് താരതമ്യേന കൊച്ചിയില്‍ പ്രയാസകരം.

മെയ് മാസത്തിലെ കടുത്ത ചൂടും ആഗസ്ത് - സപ്തംബര്‍ മാസങ്ങളിലെ കനത്ത മഴയും കൊച്ചിയെ ഒഴിവാക്കാന്‍ യാത്രികര പ്രേരിപ്പിക്കുന്നതാണ്. ജനുവരി - ഏപ്രില്‍, ഒക്‌ടോബര്‍ - ഡിസംബര്‍ മാസങ്ങളാണ് കൊച്ചി യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. നിരവധി തരത്തിലുള്ള താമസസൗകര്യങ്ങളും കൊച്ചിയില്‍ ലഭ്യമാണ്. സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ഹോം സ്റ്റേ പോലുള്ള ചെറുകിട താമസസൗകര്യം വരെ കൊച്ചിയില്‍ ലഭിക്കും. ഇനിയും മടിച്ചുനില്‍ക്കേണ്ട, വരൂ മായക്കാഴ്ചകളുടെ മഹാനഗരത്തിന്റെ വിശേഷങ്ങളിലേക്ക്.

കൊച്ചി പ്രശസ്തമാക്കുന്നത്

കൊച്ചി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊച്ചി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൊച്ചി

  • റോഡ് മാര്‍ഗം
    കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയില്‍ എളുപ്പം എത്തനാകും. കെ.എസ്.ആര്‍.ടി.സിക്കൊപ്പം സ്വകാര്യബസുകളും വ്യാപകമായി സര്‍വീസ് നടത്തുന്നുണ്ട്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊച്ചിയില്‍ രണട് റെയില്‍വേ സ്‌റ്റേഷനുകള്‍ ഉണ്ട്. എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍ സ്റ്റേഷന്‍ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനാണ് ഇത്. ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളില്‍നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    25 കിലോമീറ്റര്‍ അകലെയുള്ള നെടുമ്പാശേരിയാണ് കൊച്ചിക്ക് ഏറ്റവും അടുത്ത ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെ നിന്നും വിമാന സര്‍വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും കൊച്ചി നഗരത്തിലേക്ക് ടാക്‌സിവാഹനങ്ങള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed