കൊച്ചി കായലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. എറണാകുളം എന്ന പേരിന് പിന്നില്‍ ഈ ശിവക്ഷേത്രമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴില്‍ ഇറയനാര്‍ എന്നാല്‍ ശിവന് എന്നാണര്‍ത്ഥം. ഇവിടെ പ്രചാരത്തിലിരുന്ന തമിഴ് ഭാഷ ക്ഷേത്രം ഇരുന്ന സ്ഥലത്തെ ഇറയനാര്‍ കുളമെന്നു വിളിച്ചുവെന്നും അതുലോപിച്ച് എറണാകുളമായി എന്നുമാണ് കരുതപ്പെടുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശാസ്താവും ഗണപതിയുമാണ് ഉപദേവതകള്‍.
കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്തപ്പന് ശിവക്ഷേത്രം. ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനായി നിരവധി ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. കൊടിയേറ്റം എന്നാണ് ഉത്സവാരംഭത്തിന് വിളിക്കുന്ന പേര്. നിരവധി പ്രത്യേക പൂജകളോടെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടത്തെ ഉത്സവം. നഗരത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന എറണാകുളത്തപ്പന് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്.