രണ്ട് രാജ്യങ്ങളുടെ രണ്ട് സംസ്‌കാരങ്ങളുടെ സൗഹൃദത്തിന്റെ കാഴ്ചകളാണ് കൊച്ചിയിലെ ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം. കൊച്ചിയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ പ്രമുഖമായ ഒന്നാണ് ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം. കൊച്ചിയെ ലോകത്തെ തന്നെ പ്രമുഖമായ തീരനഗരങ്ങളിലൊന്നാക്കുന്നതില്‍ പോര്‍ട്ടുഗീസുകാരുടെ പങ്ക് വ്യക്തമാക്കുന്ന പല കാഴ്ചകളും ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയത്തില്‍ കാണാം. കൊച്ചി ബിഷപ്പായിരുന്ന ഡോ. കുരീത്തയുടെ സ്വപ്നപദ്ധതിയായിരുന്നു ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം. മനോഹരമായ ഈ മ്യൂസിയത്തിലേക്കുള്ള യാത്ര അങ്ങേയറ്റം ആസ്വദിക്കാനാവുന്ന ഒന്നായിരിക്കും എന്നതില്‍ സശയം വേണ്ട.