Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊച്ചി » കാലാവസ്ഥ

കൊച്ചി കാലാവസ്ഥ

മനോഹരമായ കാലാവസ്ഥ വര്‍ഷത്തില്‍ ഏത് സമയത്തും കൊച്ചിയില്‍. എങ്കിലും വേനല്‍ക്കാലമാണ് താരതമ്യേന കൊച്ചിയില്‍ പ്രയാസകരം. മെയ് മാസത്തിലെ കടുത്ത ചൂടും ആഗസ്ത് - സപ്തംബര്‍ മാസങ്ങളിലെ കനത്ത മഴയും കൊച്ചിയെ ഒഴിവാക്കാന്‍ യാത്രികരെ പ്രേരിപ്പിക്കുന്നതാണ്. ജനുവരി - ഏപ്രില്‍, ഒക്‌ടോബര്‍ - ഡിസംബര്‍ മാസങ്ങളാണ് കൊച്ചി യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഈ സമയം താപനില 37 ഡിഗ്രിവരെ ഉയരാറുണ്ട്. ഇക്കാലത്തെ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും. പൊതുവേ കൊച്ചി യാത്ര ഇക്കാലത്ത് എളുപ്പമല്ല. കാഴ്ചകള്‍ ചുറ്റിനടന്നുകാണാനും മഴക്കാലത്ത് പ്രയാസമായിരിക്കും.

മഴക്കാലം

ജൂലെ, ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇവിടെ കൂടുതല്‍ മഴ ലഭിക്കുന്നത്. കനത്ത മഴ പെയ്യുന്ന പ്രദേശമാണിത്. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവും തണുപ്പും കൂടുതലായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. ശീതകാലമാണ് കൊച്ചി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.