റിസര്‍വ്വ് ഫോറസ്റ്റിന് അകത്തായാണ് ബിയര്‍ ഷോല വെളളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഉയരം കൂടിയ ഒരു വെളളച്ചാട്ടമാണിത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ട്. കരടികള്‍ വെള്ളം കുടിക്കാന്‍ വന്നിരുന്ന സ്ഥലമായതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. കുത്തനെയുള്ള കയറ്റം കയറിവേണം ഇവിടെയെത്താന്‍. മഴക്കാലമാണ് വെള്ളച്ചാട്ടം കാണാന്‍ അനുയോജ്യമായ സമയം.