Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടൈക്കനാല്‍ » കാലാവസ്ഥ

കൊടൈക്കനാല്‍ കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയും ഉളള മാസങ്ങളില്‍ കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ ഉത്തമമാണ്. മഴക്കാലത്ത് ജൂണ്‍, ആഗസ്ത് മാസങ്ങളിലും ഇവിടെ യാത്രചെയ്യാം. വര്‍ഷം മുഴുവന്‍ സഞ്ചാരയോഗ്യമായ സ്ഥലമാണ് കൊടൈക്കനാല്‍.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ശരാശരി ചൂട് അനുഭവപ്പെടുന്നു. താപനില 34 ഡിഗ്രിവരെ ഉയരാറുണ്ട്. ഇക്കാലത്തെ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവും തണുപ്പും കൂടുതലായിരിക്കും.

ശീതകാലം

നവംബര്‍ മുതല്‍ ജനുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 8 മുതല്‍ 30 ഡിഗ്രി വരെയാകും ഈ സമയം താപനില. ശീതകാലമാണ് കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.