Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊടുങ്ങല്ലൂര്‍

കൊടുങ്ങല്ലൂര്‍ - ഭരണിയുടെ നാട്

21

തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കൊടുങ്ങല്ലൂര്‍.  നിറയെ ജലാശയങ്ങളും നദികളും തോടുകളും ഉള്ള കൊടുങ്ങല്ലൂരിന്‍െറ പൈതൃകത്തിനും ചരിത്രത്തിനും പെരുമക്കും നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. മുമ്പ് മഹോദയപുരം എന്ന് അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കിയാണ് ചേരമാന്‍ പെരുമാള്‍മാര്‍ കേരളം ഭരിച്ചിരുന്നത്.

മുസിരിസ്, ഷിംഗ്ലി പട്ടണം,  മകോതൈ, ക്രാങ്കന്നൂര്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരാണ് കേരളത്തിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നത്.ഭരണി ഉത്സവം, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരില്‍ ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം) തുടങ്ങിയവയാണ് കൊടുങ്ങല്ലൂരിനെ പ്രശസ്തമാക്കുന്നത്.

ക്രിസ്തുവിന്‍െറ ശിഷ്യനായിരുന്ന സെന്‍റ്.തോമസ് എ.ഡി 52ല്‍ മതപ്രചരണത്തിനായി ആദ്യം വന്നിറങ്ങിയത് കൊടുങ്ങല്ലൂരാണെന്നാണ് ചരിത്രം. കേരളത്തിലെ ആദ്യ ക്രൈസ്തവ ദേവാലയവും അദ്ദേഹം ഇവിടെ സ്ഥാപിച്ചു. മുസ്രിസ് തുറമുഖമായിരുന്നു പുരാതനകാലം മുതല്‍ കൊടുങ്ങല്ലൂരിനെ വിശ്വപ്രസിദ്ധമാക്കിയിരുന്നത്. എ.ഡി 1341ല്‍ പെരിയാറില്‍ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തില്‍ നശിക്കും വരെ അറേബ്യന്‍രാജ്യങ്ങളിലേക്കും മറ്റും മലഞ്ചരക്ക് വിഭവങ്ങള്‍ കയറ്റിഅയച്ചിരുന്നത്  ഇവിടെ നിന്നായിരുന്നു. ഇവിടെ നിന്ന് അയച്ചിരുന്ന യവനപ്രിയ എന്ന് അറിയപ്പെട്ടിരുന്ന കുരുമുളക് അറേബ്യന്‍ രാജ്യങ്ങളിലും മറ്റും ഏറെ ആവശ്യക്കാരുണ്ടായിരുന്ന ഒന്നാണ്.

സമ്പന്നമായ പൈതൃകം

സഞ്ചാരികളെയും ചരിത്രാന്വേഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് കൊടുങ്ങല്ലൂരിലെ കാഴ്ചകള്‍. അറബിക്കടലിനാലും പെരിയാറിനാലും ചുറ്റപ്പെട്ട കൊടുങ്ങല്ലൂരിലും പരിസരത്തും വിനോദസഞ്ചാര മേഖല പിടിമുറുക്കാത്ത മനോഹരമായ ബീച്ചുകളും ഉണ്ട്. നൂറ്റാണ്ട് പഴക്കമുള്ള ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ നിരവധി വിശ്വാസികളും കൊടുങ്ങല്ലൂരില്‍ ധാരാളമായി എത്തുന്നുണ്ട്.  ഭരണിയാണ് ഇന്ന് കൊടുങ്ങല്ലൂരിനെ വിശ്വപ്രസിദ്ധമാക്കുന്നത്. കൊടുങ്ങല്ലൂര്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന   ക്ഷേത്രത്തിലെ വാര്‍ഷിക ഉല്‍സവമായ ഭരണിക്ക് ആയിരകണക്കിന് ഭക്തരാണ് സാധാരണ എത്താറ്. ഇവിടത്തെ താലപ്പൊലി ഉല്‍സവവും പ്രസിദ്ധമാണ്.

കീഴ്ത്താലി മഹാദേവക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം, മാര്‍ത്തോമാപള്ളി, ശൃംഗപുരം മഹാദേവക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം തുടങ്ങി റിലീജിയസ് ടൂറിസം മേഖലക്ക് കരുത്തേകുന്ന നിരവധി ദേവാലയങ്ങള്‍ ഇവിടെയുണ്ട്.  കടപുറം സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി നാട്ടിക,അഴീക്കോട് തുടങ്ങിയ മനോഹരമായ ബീച്ചുകളും ഇവിടെയുണ്ട്.

വേറിട്ട യാത്രാനുഭവം

തൃശൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും  തുല്യദൂരത്തില്‍ എന്‍.എച്ച് 17ന്‍െറ അരികിലാണ് കൊടുങ്ങല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. തെക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തില്‍ നിന്നും എളുപ്പത്തില്‍ ഇവിടെയത്തൊം. ജലപാതയുടെ സാന്നിധ്യമാണ് കൊടുങ്ങല്ലൂരിന്‍െറ മറ്റൊരു ആകര്‍ഷണം. വെസ്റ്റ്കോസ്റ്റ് കനാല്‍ ഏറെ ടൂറിസം സാധ്യതകളുള്ള പ്രധാന ജലപാതയാണ്.

കൊടുങ്ങല്ലൂര്‍ പ്രശസ്തമാക്കുന്നത്

കൊടുങ്ങല്ലൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊടുങ്ങല്ലൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൊടുങ്ങല്ലൂര്‍

  • റോഡ് മാര്‍ഗം
    കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കൊടുങ്ങല്ലൂരില്‍ എളുപ്പം എത്തനാകും. കെ.എസ്.ആര്‍.ടി.സിക്കൊപ്പം സ്വകാര്യബസുകളും വ്യാപകമായി സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് 44 കിലോമീറ്ററും തൃശൂരില്‍ നിന്ന് 38 കിലോമീറ്ററും ഗുരുവായൂരില്‍ നിന്ന് 50 കിലോമീറ്ററുമാണ് കൊടുങ്ങല്ലൂരിലേക്കുള്ള ദൂരം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    16 കിലോമീറ്റര്‍ അകലെയുള്ള ഇരിങ്ങാലക്കുടയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. പ്രമുഖ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്കെല്ലാം ഇവിടെ സ്റ്റോപ്പുണ്ട്. ഇവിടെ നിന്ന് ടാക്സി,ബസ്,ഓട്ടോറിക്ഷകളുടെ സേവനം ഉപയോഗപ്പെടുത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    35 കിലോമീറ്റര്‍ അകലെയുള്ള നെടുമ്പാശേരിയാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. ഇവി്ടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ ടാക്സിവാഹനങ്ങള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri