കോലാറിലെത്തിയാല് തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. കോലാറമ്മയെന്ന പേരില്‍ ഇവിടെ ആരാധിയ്ക്കുന്നത് പാര്‍വ്വതീ ദേവിയെയാണ്. ഇംഗ്ലീഷിലെ എല്‍ അക്ഷരത്തിന്റെ ആകൃതിയിലുള്ള ക്ഷേത്രമാണിത്. ദ്രാവിഡ വിമാന ശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുനനത്. ചോളരാജാക്കന്മാര് പണികഴിപ്പിച്ച ഈ ക്ഷേത്രത്തിന് ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാര് പറയുന്നത്.
മുമ്പ് മൈസൂര്‍ രാജാക്കന്മാര് കോലാറമ്മയുടെ അനുഗ്രഹത്തിനായി പതിവായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ടായിരുന്നുവത്രേ. ചെല്ലമ്മയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന പ്രതിഷ്ഠ. ചെല്ലമ്മയെ ആരാധിയ്ക്കുന്നവര്ക്ക് തേളിന്റെ ആക്രമണമുണ്ടാകില്ലെന്നാണ് വിശ്വാസം.