Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോലാപ്പൂര്‍

കോലാപ്പൂര്‍; ഇന്ത്യയുടെ ‘പഞ്ചസാരകിണ്ണം’

21

വ്യത്യസ്തമായ യാത്ര ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് കോലാപ്പൂര്‍. പുരാതന ക്ഷേത്രങ്ങള്‍,കോട്ടകള്‍, കൊട്ടാരങ്ങള്‍,മനോഹര പൂന്തോട്ടങ്ങള്‍ തുടങ്ങി കാഴ്ചകള്‍ ഒരുപാടാണ് മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറ് പഞ്ചന്‍ഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

കരിമ്പിന്‍പാടങ്ങളും പഞ്ചസാര ഫാക്ടറികളും നിരവധിയുള്ളതിനാല്‍ ഇന്ത്യയുടെ ‘പഞ്ചസാരകിണ്ണം’ എന്നും അറിയപ്പെടുന്ന കോലാപ്പൂര്‍ മഹാരാഷ്ട്രയില്‍ അതിവേഗം വികസിക്കുന്ന നഗരങ്ങളില്‍ ഒന്നായാണ് ഗണിക്കപ്പെടുന്നത്. രാജ്യത്ത് ഏറ്റവുമധികം പ്രതിശീര്‍ഷ വരുമാനമുള്ളവരാണ് കോലാപ്പൂരുകാര്‍ എന്നതും ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്. കോലാപ്പൂരിന്‍െറ പെരുമ രാജ്യാന്തര തലങ്ങളില്‍ എത്തിച്ച മറ്റൊന്നാണ് കോലാപ്പൂരി ചപ്പല്‍.

പേരിന് പിന്നില്‍ ഒരു കഥയുണ്ട് - കോലാസുരന്‍ എന്ന പേരുള്ള അസുരനാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. മഹാവിഷ്ണുവിന്‍െറ പത്നിയായ ലക്ഷ്മിദേവി പിന്നീട് ഈ അസുരനെ വധിച്ചുവെങ്കിലും അസുരന്‍െറ അവസാനത്തെ ആഗ്രഹമായി കോലാപ്പൂര്‍ എന്ന് പേരിടുകയായിരുന്നത്രേ. മഹാരാഷ്ട്രയുടെ ആത്മീയ തലസ്ഥാനമെന്ന് കൂടി അറിയപ്പെടുന്ന കോലാപ്പൂര്‍ പുരാതന ക്ഷേത്രങ്ങളുടെയും മറ്റും സാമീപ്യം മൂലം ദക്ഷിണകാശി എന്നും അറിയപ്പെടുന്നുണ്ട്.

മഹാവിഷ്ണു തന്‍െറ വാസസ്ഥലമായി കോലാപ്പൂരിനെ തെരഞ്ഞെടുത്തുവെന്നും മൂര്‍ത്തിയായി ഭാര്യയായ ലക്ഷ്മിദേവിയെ കുടിയിരുത്തിയെന്നും ഐതിഹ്യമുണ്ട്. അംബാദേവി ക്ഷേത്രം എന്നറിയപ്പെടുന്ന മഹാലക്ഷ്മി ക്ഷേത്രം അതുകൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള ഭക്തസഹസ്രങ്ങളുടെ പുണ്യകേന്ദ്രമാണ്.

ചരിത്രം

സഹ്യാദ്രി മലനിരയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന കോലാപ്പൂരിന്‍െറ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. മറാത്ത രാജവംശത്തില്‍പ്പെട്ട  ഭോസ്ലേ ഛത്രപതി കുലത്തിലെ താരാഭായി എന്ന രാജാവ് ആണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം. 1922 വരെ ഇവിടം ഭരിച്ച ഈ രാജവംശത്തിലെ പ്രമുഖന്‍ ഛത്രപതി ഷാഹു മഹാരാജ് ആണ്. 1894 മുതല്‍ 1922 വരെ നീണ്ട 28 വര്‍ഷം ഇവിടം ഭരിച്ച ഛത്രപതി ഷാഹു മഹാരാജിന്‍െറ ഭരണകാലത്താണ് ഈ നഗരം സാമൂഹികമായും വിദ്യാഭ്യാസപരമായും മറ്റും ഉയര്‍ന്നനിലയില്‍ എത്തിയത്.

ബ്രിട്ടീഷുകാരുമായി സൗഹൃദത്തിലായിരുന്ന ഈ നാട്ടുരാജ്യം ‘19 ഗണ്‍ സല്യൂട്ട് സ്റ്റേറ്റ് ’ എന്നാണ് അറിയപ്പെട്ടിരുന്നത്. (ഗണ്‍ സല്യൂട്ട് സ്റ്റേറ്റ് -ബ്രിട്ടീഷ് ഭരണകാലത്ത് തങ്ങളുമായി സൗഹൃദത്തിലായിരുന്ന നാട്ടുരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ബഹുമതിയാണ് ഗണ്‍ സല്യൂട്ട് സ്റ്റേറ്റ്. ആ രാഷ്ട്രത്തിന്‍െറ ഭരണാധികാരി അധിനിവേശ ഇന്ത്യയുടെ തലസ്ഥാനം, ആദ്യം കൊല്‍ക്കത്ത പിന്നീട് ദല്‍ഹി സന്ദര്‍ശിക്കുമ്പോള്‍ റോയല്‍ നേവി കപ്പലുകളും പിന്നീട് സൈനികരും ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആദരം നല്‍കിയിരുന്നു. ഓരോ നാട്ടുരാജ്യത്തിനുമുള്ള സ്ഥാനത്തിനനുസരിച്ച് വെടിയുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും).

ഇവ നഷ്ടപ്പെടുത്തരുത്

ചരിത്രവും ആത്മീയതയും ആധുനികതയും ഇഴചേരുന്ന നഗരമാണ് കോലാപ്പൂര്‍. ചരിത്ര കഥകള്‍ കേള്‍ക്കാനും ഒപ്പം മള്‍ട്ടിപ്ളക്സുകളില്‍ കയറാനും അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ സന്ദര്‍ശിക്കാനും ഇവിടെയത്തെുന്ന സന്ദര്‍ശകന് അവസരമുണ്ട്.  ഇവിടത്തെ ഓരോ കൊട്ടാരത്തിനും മുമ്പ് ജീവിച്ചിരുന്ന വീരനായകന്‍മാരുടെ കഥകള്‍ സന്ദര്‍ശകരോട് പറയാനുണ്ട്. ചരിത്രകുതുകികളുടെ കണ്ണിന് വിരുന്നേകുന്ന കാഴ്ചകളാണ് ഷാഹു മ്യൂസിയത്തില്‍ ഉള്ളത്. പ്രദേശത്തെ പരമ്പരാഗത റെസ്ലിംഗ് രൂപമായ കുഷ്തി ഇന്നും അരങ്ങേറുന്ന കസ്ബാഗ് മൈതാനമാണ് കാണേണ്ട മറ്റൊരുകാഴ്ച. 30000 കാണികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ മൈതാനം പുരാതന എഞ്ചിനീയറിംഗ് വൈഭവത്തിന്‍െറ മകുടോദഹരണമാണ്.

നിരവധി തടാകങ്ങളും ഇവിടെയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് രംഗല ചൗപ്പാത്തി തടാകം. ഇന്ത്യന്‍ സിനിമയിലെ ആദ്യ ഫീച്ചര്‍ ഫിലിമായ രാജാ ഹരിശ്ചന്ദ്ര കോലാപ്പൂരിലെ ഒരു പഴയകാല സ്റ്റുഡിയോയിലാണ് നിര്‍മിച്ചതും. നാവില്‍ എരിവ് കപ്പലോടിക്കുന്ന കോലാപ്പൂരി മസാല്‍ അടക്കം ഭക്ഷണസാധനങ്ങളും  കോലാപ്പൂരി ചെരിപ്പുകളടക്കം മികച്ച ലതര്‍ ഉല്‍പ്പന്നങ്ങളും സന്ദര്‍ശകര്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്തവയാണ്.

കോലാപ്പൂര്‍ പ്രശസ്തമാക്കുന്നത്

കോലാപ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോലാപ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കോലാപ്പൂര്‍

  • റോഡ് മാര്‍ഗം
    ബാംഗ്ളൂരില്‍ നിന്നും മുംബൈയില്‍ നിന്നും റോഡ് മാര്‍ഗം ഇവിടെയത്തൊവുന്നതാണ്. ബാംഗ്ളൂരില്‍ നിന്ന് എന്‍.എച്ച്4 വഴി 620 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. മുംബൈയില്‍ നിന്ന് 380 കിലോമീറ്ററും. പൂനെയില്‍ നിന്ന് 240 കിലോമീറ്റര്‍ യാത്ര ചെയ്താലാണ് കോലാപ്പൂരില്‍ എത്തുക. മുംബൈ,ഗോവ,പൂനെ, സോളാപൂര്‍, ബാംഗ്ളൂര്‍, എന്നിവിടങ്ങളില്‍ നിന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കോര്‍പ്പറേഷന്‍െറ സെമി ലക്ഷ്വറി വാഹനങ്ങളും സ്വകാര്യ ബസുകളും ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്. കിലോമീറ്ററിന് മൂന്ന് രൂപ മുതല്‍ നാല് രൂപ വരെയാണ് നിരക്ക്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഛത്രപതി ഷാഹു മഹാരാജ് ടെര്‍മിനസ് ആണ് റെയില്‍വേ സ്റ്റേഷന്‍. ബാംഗ്ളൂരില്‍ നിന്നും മുംബൈയില്‍ നിന്നും 10 മുതല്‍ 11 മണിക്കൂര്‍ വരെ ട്രെയിന്‍ യാത്ര ചെയ്താല്‍ ഇവിടെയത്തൊം. മുംബൈ ദാദറില്‍ നിന്നും സി.എസ്.ടിയില്‍ നിന്നും പകലും രാത്രിയുമായി നിരവധി ട്രെയിനുകള്‍ കോലാപ്പൂരിനുണ്ട്. ദല്‍ഹി,പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും ഇവിടെ നിന്ന് സര്‍വീസുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കോലാപ്പൂര്‍ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഉജലൈവാഡിയാണ് പ്രധാന എയര്‍പോര്‍ട്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനസര്‍വീസുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് 300 രൂപയോളം നല്‍കിയാല്‍ നഗരത്തിലേക്ക് ടാക്സി വാഹനങ്ങള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri