നഗര ഹൃദയത്തില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഭവാനി മണ്ഡപിന്െറ ഏറ്റവും വലിയ ആകര്‍ഷണം ഛത്രപതി ഷാഹുമഹാരാജിന്െറ ദീര്ഘകായക പ്രതിമയാണ്. നഗരത്തിന്‍െറ തിളക്കം എന്നറിയപ്പെടുന്ന ഈ കെട്ടിടം കോലാപ്പൂരിന് സ്വയംഭരണാവകാശം ലഭിച്ചതിന്‍െറ സന്തോഷാര്ഥം ശിവജി മഹാരാജ് രണ്ടാമന് നിര്‍മിച്ചതാണ്. മഹാലക്ഷ്മിയുടെ മൂത്ത സഹോദരിയായി കരുതുന്ന ഭവാനിദേവിയെ ആരാധിക്കുന്ന ക്ഷേത്രവും ഇവിടെയുണ്ട്.