കോലാപ്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനും ചേര്‍ന്ന് രത്നാസുര് എന്ന അസുരനെ വധിച്ച സ്ഥലമാണ് ഇതെന്നാണ് ഐതിഹ്യം. ഇന്ത്യയില്‍ നിലവിലുള്ള 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഹിന്ദു കലണ്ടറായ ചൈത്ര,വൈശാഖ മാസങ്ങളിലെ പൂര്‍ണചന്ദ്ര രാവുകളില്‍ ഇവിടെ നടക്കുന്ന ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ എത്താറുണ്ട്.