മണ്‍റോ ദ്വീപ് പ്രാദേശികമായി മണ്‍റോ തുരുത്ത് എന്നറിയപ്പെടുന്നു. എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്‍റോ തുരുത്ത്. ഈ മേഖലയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതിനും കായല്‍പ്പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രട്ടീഷ് ഉദ്യോഗസ്ഥനായ കേണല്‍ ജോണ്‍ മണ്‍റോയുടെ പേരിലാണ് ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ് മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്.
കാഴ്ചകള്‍ കാണുന്നതിനുള്ള സാധ്യതകളും പ്രകൃതി സൗന്ദര്യവും മണ്‍റോ തുരുത്തിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു. ഇവിടെ രണ്ട് ക്ഷേത്രങ്ങളും 1878ല്‍ നിര്‍മ്മിച്ച ഒരു ക്രിസ്ത്യന്‍ പള്ളിയുമുണ്ട്. മൂലചന്ദര ക്ഷേത്രം, കല്ലുവിള ക്ഷേത്രം എന്നിവയാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍. മനോഹാരിതയും ശാന്തമായ അന്തരീക്ഷവും ഈ ദ്വീപസമൂഹത്തിന്റെ ഭാഗമായ പാലിയം തുരുത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
അഷ്ടമുടിക്കായല്‍ കല്ലടയാറുമായി ചേരുന്ന ഭാഗത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. ഒഴിവുകാലം ചെലഴിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണിത്. കാഴ്ചകള്‍ കാണല്‍, പക്ഷിനിരീക്ഷണം, മീന്‍പിടുത്തം തുടങ്ങിയ വിനോദങ്ങളിലെല്ലാം സഞ്ചാരികള്‍ക്ക് ഏര്‍പ്പെടാവുന്നതാണ്. കയര്‍ വ്യവസായത്തിന് പ്രശസ്തമായ മണ്‍റോ തുരുത്തില് യാത്രക്കാര്‍ക്ക് കയര്‍ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ കാണുകയും ചെയ്യാം.