Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലിമല » കാലാവസ്ഥ

കൊല്ലിമല കാലാവസ്ഥ

കൊല്ലി മല ഏത്‌ സീസണിലും സന്ദര്‍ശന യോഗ്യമാണ്‌. വര്‍ഷകാലത്ത്‌ സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതം. മഴ ചിലപ്പോള്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്നത്‌ തടസ്സപ്പെടുത്തിയേക്കും. എല്ലാ ഘടകങ്ങളും പരിഗണിക്കുകയാണെങ്കില്‍ വേനല്‍ക്കാലമാണ്‌ കൊല്ലി മല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

കൊല്ലി മലയില്‍ വേനല്‍ക്കാലത്തും തണുത്ത കാലാവസ്ഥ ആയിരിക്കും. അപൂര്‍വമായി മാത്രമെ താപനില 30 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളിലെത്താറുള്ളു. കുറഞ്ഞ താപനില സാധാരണ നിലയില്‍ 18 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്‌. വേനല്‍ക്കാലത്ത്‌ സന്ദര്‍ശകരുടെ എണ്ണം കൂടുതലാണിവിടെ.

മഴക്കാലം

ഒക്‌ടോബറിലാണ്‌ കൊല്ലി മലയില്‍ മഴ ലഭിക്കുന്നത്‌. ജൂണ്‍,ജൂലൈ മാസങ്ങളില്‍ പൊതുവെ മഴ കുറവാണ്‌ ചിലപ്പോള്‍ ഇടയ്‌ക്കിടെ മഴ ഉണ്ടാകും . വെള്ളച്ചാട്ടവും , ചെറിയ അരുവികളും സമൃദ്ധമാകുന്ന കാലയളവാണിത്‌.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ കൊല്ലിയിലെ ശൈത്യകാലം. ഇക്കാലയളവില്‍ ഇവിടുത്തെ താപനില 13 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെട്ടിരിക്കും. തമിഴ്‌നാട്ടിലെ മറ്റ്‌ പ്രദേശങ്ങളിലെ അപേക്ഷിച്ച്‌ ഇവിടെ തണുപ്പ്‌ കൂടുതലായിരിക്കും. ശൈത്യകാലത്ത്‌ കൊല്ലി മല സന്ദര്‍ശിക്കുന്നുണ്ടെങ്കില്‍ തണുപ്പിനെ നേരിടാനുള്ള വസ്‌ത്രങ്ങളും മറ്റും കരുതിയിരിക്കതണം. ഇക്കാലയളവില്‍ ഇടയ്‌ക്കിടെയുള്ള മഴ പ്രതീക്ഷിക്കാം.