Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊണാര്‍ക്ക് » കാലാവസ്ഥ

കൊണാര്‍ക്ക് കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കൊണാര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മിത ശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. വേനല്‍ക്കാലങ്ങള്‍ ചൂടേറിയതും വരണ്ടതും 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പ്രദര്‍ശിപ്പിക്കുന്നതുമാണ്. വേനല്‍ക്കാലത്തെ താപനില ഉയ‍ര്‍ന്നതായതിനാല്‍ ഇക്കാലം സന്ദര്‍ശനത്തിന് അനുയോജ്യമല്ല. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ അവസാനം വരെയാണ് മണ്‍സൂണ്‍ കാലം. തെക്ക് പടിഞ്ഞാറ് മണ്‍സൂണ്‍ വേനല്‍ക്കാലം അവസാനിക്കുമ്പോള്‍ പെയ്യുന്നത് ചൂടിന് ആശ്വാസം പകരുന്നു. ജൂലൈയിലും ആഗസ്തിലുമാണ് പരമാവധി മഴ ലഭിക്കുന്നത്. ഇക്കാലത്ത് താപനില 25 ഡിഗ്രിയായി താഴുന്നു.

ശീതകാലം

കൊണാര്‍ക്കിലെ ശൈത്യകാലത്ത് പ്രസന്നമായ കാലാവസ്ഥയാണ്. ഒക്ടോബറില്‍ തുടങ്ങുന്ന ശൈത്യം ഫെബ്രുവരിയോടെ അവസാനിക്കുന്നു. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ താപനില 12 ഡിഗ്രിവരെയായി താഴാറുണ്ട്. ഈ സമയത്ത് കൊണാര്‍ക്കിലെത്തുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ കരുതേണ്ടത് അത്യാവശ്യമാണ്.