കൊപ്പല്‍ ജില്ലയിലെ പ്രമുഖ നഗരമാണ് കിന്നാല്‍. കരകൗശവസ്തുക്കളോട് പ്രിയമുള്ളവര്‍ക്കെല്ലാം കിന്നാലില് പോകാം. ഇവിടെനിര്മ്മിക്കുന്ന കരകൗശലവസ്തുക്കളില്‍ ഭ്രമംകയറി ഇവ വാങ്ങാനായി വര്‍ഷാവര്‍ഷം ഏറെയാളുകള്‍ ഇവിടെയെത്താറുണ്ട്. ജില്ലയിലെ പ്രമുഖ നഗരമാണെങ്കിലും കിന്നാല്‍ ശാന്തമായ സ്ഥലമാണ്. ജനങ്ങളാകട്ടെ സഞ്ചാരികളോട് വളരെ ആദരവോടെമാത്രമേ പെരുമാറുകയും ചെയ്യാറുള്ളു.
കിന്നാലിലെ പരമ്പരാഗത തൊഴിലാളികള്‍ ഉണ്ടാക്കിയെടുക്കുന്ന പ്രത്യേക തരം പാത്രങ്ങള്‍ കരകൗശലവിപണിയിലെ താരങ്ങളാണ്. നെയ്ത്ത്, പാത്രനിര്‍മ്മാണം കൊമ്പുകൊണ്ടുള്ള കരകൗശലവസ്തുനിര്മ്മാണം തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവനോപാധികള്‍. സഞ്ചാരികള്‍ക്കിടയില്‍ ഇവയ്ക്കെല്ലാം നല്ല പ്രിയവുമാണ്. നിര്‍മ്മിക്കുന്നവരില്‍ നിന്നും നേരിട്ട് വിലപേശിവാങ്ങാമെന്നതും പ്രത്യേകതയാണ്. റോഡുമാര്ക്ഷവും റെയില്മാര്ക്ഷവുമെല്ലാം കിന്നാലില് എത്തിച്ചേരാം.