ഹിരഹെല്ല നദിയുടെ തീരത്താണ് കൊപ്പല്‍ നഗരം സ്ഥിതിചെയ്യുന്നത്. കൊപ്പല്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് കൊപ്പല്‍ കോട്ട. 400 മീറ്റര്‍ ഉയരത്തിലാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. മാറാത്തരാജാക്കന്മാരില് നിന്നും എഡി 1786 ല്‍ ടിപ്പു സുല്‍ത്താന്‍ ഈ കോട്ട പിടിച്ചടക്കിയെന്നും പിന്നീട് ഫ്രാന്‍സില്‍ നിന്നുള്ള എന്ജിനീയര്മാരെക്കൊണ്ടുവന്ന് കോട്ട പുനര്‍നിര്‍മ്മിച്ചുവെന്നുമാണ് ചരിത്രം പറയുന്നത്. ഏത് ആക്രമണത്തെയും ചെറുക്കാന്‍ കഴിയുംവിധത്തില്‍ നിര്‍മ്മിച്ച ഈ കോട്ട ബ്രിട്ടീഷ് ഭരണകാലത്തെ പ്രധാന പ്രതിരോധ കേന്ദ്രമായിരുന്നുവത്രേ.
ഗുണ്ടകല്ഹുബ്ലി റെയില്‍വേ ലൈനില്‍ കിടക്കുന്ന കൊപ്പലില്‍ റെയില്മാര്ക്ഷവും റോഡുമാര്ക്ഷവും എത്തുക എളുപ്പമാണ്. ബാംഗ്ലൂര്‍, വിജയവാഡ, ബെല്‍ഗാം എന്നിവിടങ്ങളില്‍ നിന്നെല്ലാം കൊപ്പലിലേയ്ക്ക് തീവണ്ടികളുണ്ട്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ഹുബ്ലി, ഗോവ, മൈസൂര്‍ എന്നുതുടങ്ങി മിക്കവാറും അടുത്തുള്ള എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. കൊപ്പലിലെ വിസ്മയമായ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇട്ടാഗിയിലാണ്. ഇതുകൂടാതെ ഹൂളിഗെമ്മ ക്ഷേത്രം, മുനിറാബാദ്, മല്ലികാര്‍ജ്ജുന ക്ഷേത്രം എന്നിവയും കണ്ടിരിക്കേണ്ടതുതന്നെ.