കൊപ്പലിന് സമീപമുള്ള ചെറിയൊരു ഗ്രാമപ്രദേശമാണ് മുനീറാബാദ്. മനോഹരമായ തെളിഞ്ഞ നീലാകാശത്തിനും പച്ചപ്പിനും പേരുകേട്ടതാണ് പ്രശാന്തസുന്ദരമായ ഈ ഗ്രാമം. തുംഗഭദ്രാ നദിക്കരയിലാണ് മുനീറാബാദ്. തുംഗഭദ്രാ ഡാം, പമ്പാ സരോവരം, ബാലി കില, ഹുല്ഗമ്മ മഠം ക്ഷേത്രം, ഋശ്യമൂകാചലം തുടങ്ങിയവയാണ് മുനീറാബാദിന് സമീപത്തെ പ്രധാന കാഴ്ചകള്‍.
ഹൈന്ദവ ഇതിഹാസമായ രാമായണവുമായി ബന്ധപ്പെട്ട സ്ഥലമാണ് മുനീറാബാദ്. വാനര രാജാവായിരുന്ന ബാലിയുടെ കോട്ടയാണ് ബാലി കില എന്നാണ് വിശ്വാസം. ശ്രീരാമന് ആദ്യമായി ഹനുമാനെ കണ്ടുമുട്ടിയതായി രാമായണത്തില്‍ വിവരിക്കുന്ന സ്ഥലമാണ് ഋശ്യമൂകാചലം. രാവണന് തട്ടിക്കൊണ്ടുപോയ സീതാദേവിയെ വീണ്ടെടുക്കുന്നതിനായി ശ്രീരാമന് ശബരിയുടെ സഹായം കിട്ടിയ സ്ഥലമാണ് പമ്പാ സരോവരം എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.
ഹോസ്പേട്ട് ജംഗ്ഷനാണ് മുനീറാബാദിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്. ഹംപിയില്‍ നിന്നും മുനീറാബാദിലേക്ക് ട്രെയിനില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. ഓട്ടോറിക്ഷയിലും ബസ്സിലുമാണ് മുനീറാബാദിലേക്കുള്ള സഞ്ചാരം ഏറ്റവും എളുപ്പം. റോഡ് മാര്‍ഗം ഇവിടെയെത്താന്‍ എളുപ്പമാണ്. ഹോസ്പേട്ടില്‍ നിന്നും കൊപ്പലില്‍ നിന്നും ഇവിടെയെത്താന്‍ നിരവധി വഴികളുണ്ട്.