രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ട ചമ്പല്‍ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വൈദ്യുത നിലയങ്ങളും വ്യവസായങ്ങളും ഉള്ള കോട്ട രാജസ്ഥാന്റെ വ്യവസായ തലസ്ഥാനം എന്നു അറിയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വളം നിര്‍മ്മാണ ശാല ഇവിടെയാണ്. ഡല്‍ഹി യും ഗുജറാത്തും തമ്മിലുള്ള ക്രയ വിക്രയങ്ങളുടെ കേന്ദ്രമായും കോട്ട പ്രവര്‍ത്തിക്കുന്നു. ധാരാളം എഞ്ചിനീയറിംഗ് കോളെജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള കോട്ട നഗരം രാജസ്ഥാന്റെ പ്രാധാന വിദ്യാഭ്യാസ മേഖല കൂടിയാണ്.
കോട്ടയെ സന്ദര്‍ശന യോഗ്യമാക്കുന്നത്?
ധാരാളം കോട്ട കൊത്തളങ്ങളും കൊട്ടാരങ്ങളും അതിന്റെ മറ്റു പല സവിശേഷതകളും കൊണ്ട് രാജസ്ഥാന്റെ ഭാഗമായ കോട്ട നഗരം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിവിധ മതസ്ഥാപനങ്ങള്‍ ക്കും പ്രസിദ്ധമാണു കോട്ട അസ്മഗഡ് സാഹിബ് ഗുരുദ്വാര, ഗോദാവരി ധാം ക്ഷേത്രം , ഗാരാടിയ മഹാദേവ് ക്ഷേത്രം, മധുരാ ധീശ് ക്ഷേത്രം മുതലായ യാണു പ്രസിദ്ധമായ ദേവാലയങ്ങളില്‍ ചിലത് .അസംഗര്‍ സാഹിബ് ഗുരുദ്വാര യാണ് കോട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാ സ്ഥലം.
സിഖു കാരുടെ പത്താമത്തെ ഗുരുവായ ഗുരു നാനാക്കിന്റെതാണ് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കൃപാണവും മെതിയടിയും അവിടെയാണുള്ളത് . പ്രസിദ്ധ കവി യായിരുന്ന അയോധ്യാ സിംഗ് ഹരിയൂധിന്റെ ജന്മദേശം എന്ന പ്രശസ്തിയും ഈ ദേശത്തിനുണ്ട്. പ്രദേശത്തെ പ്രധാന സ്മാരകങ്ങളില്‍ വച്ച് ഏറ്റവും പ്രശസ്തമായ ജാഗ് മന്ദിര്‍ പാലസ് ചരിത്ര പരമായി വളരെ പ്രാധാന്യ മുള്ളതാണ്.
ചെങ്കല്ലില്‍ പണിത ഈ ചരിത്ര സ്മാരകം കൃത്രിക ത്തടാകമായ കിഷോര്‍ സാഗര്‍ തടാകത്തിന്റെ മധ്യത്തിലാണ്. സഞ്ചാരികള്‍ക്ക് അവിടേക്ക് ബോട്ടില്‍ എത്തിച്ചേരാം. സര്‍ക്കാര്‍ അവിടെത്തന്നെയുള്ള മഹാറാവൂ മാധോ സിംഗ് ഗവന്മന്റ്റ് കാഴ്ച ബംഗ്ലാവും പ്രസിദ്ധമാണ് .
കോട്ടാ സാരികള്‍
പ്രാദേശികമായി നെയ്യുന്ന വളരെ പ്രസിദ്ധമായ കോട്ടാ സാരികള്‍ ഇന്ത്യയിലെ സ്ത്രീ സമൂഹങ്ങള്‍ക്കിടക്കു മാത്രമല്ല അന്താരാഷ്‌ട്ര തലത്തിലും കേള്‍വി കേട്ടതാണ്. സാരി കോട്ട ഡോരിയ എന്നും അറിയപ്പെടുന്നു ഡോരിയ എന്നാല്‍ നൂല്‍ എന്നര്‍ത്ഥം. ഈ സാരിക്ക് ഒരു ചരിത്രമുണ്ട്. ആദ്യകാലത്ത് മൈസൂറിലായിരുന്നു ഈ സാരികള്‍ നെയ്യപ്പെട്ടിരുന്നത്.
പിന്നീട് മുഗള്‍ ഭരണ കാലത്തെ ഒരു സൈന്യ മേധാവി റാവൂ കിഷോര്‍ സിംഗ് , നെയ്ത്ത് കാരെ അവിടെ നിന്നും കൊണ്ട് വന്നു കോട്ട യില്‍ താമസിപ്പിക്കുകയായിരുന്നു. അത് കൊണ്ടാണ് മൈസൂറില്‍ നിന്ന് വന്നത് അല്ലെങ്കില്‍ മസുറിയ എന്ന പേരില്‍ ഇത് അറിയപ്പെട്ടത്. എന്തായാലും അത് 'കോട്ട ഡോരിയ' എന്നാണു രാജ്യത്തിന്റെ പലഭാഗത്തും അറിയപ്പെടുന്നത്. ചുരുക്കത്തില്‍ അത് ആറടി നീളത്തില്‍ പട്ടിലും പരുത്തിയിലും തീര്‍ത്ത ഇന്ദ്രജാലമാണ്.
കോട്ടയില്‍ എത്തുന്നതിന്
വിമാനത്തിലും തീവണ്ടിയിലും റോഡു മാര്‍ഗ്ഗത്തിലും കോട്ടയില്‍ എത്താം. ജയ്പ്പൂര്‍ വിമാനത്താവളവും കോട്ടാ റയില്‍വേ സ്റ്റെഷ നുമാണ് കോട്ടയുടെ ഏറ്റവും അടുത്ത് .അടുത്തുള്ള ചിറ്റോര്‍ഗാ, ജയ്പ്പൂര്‍ ,അജ്മീര്‍ ,ജോധ്പ്പൂര്‍ ,ഉദയ്പ്പൂര്‍ തുടങ്ങിയ പട്ടണങ്ങളില്‍ നിന്നും കോട്ടയിലേക്ക് ബസ് സൗകര്യം ലഭ്യമാണ്.
കാലാവസ്ഥ
കോട്ടയിലെതു തീവ്രമായ കാലാവസ്ഥയാണ്.ഉഷ്ണ കാലത്ത് അത്യധികമായ ചൂടും ശീത കാലത്ത് അതി ശൈത്യവും അനുഭവപ്പെടുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള തണുപ്പുകാല മാണ് കോട്ട സന്ദര്‍ശിക്കാന്‍ നല്ല സമയം.