കോട്ടയിലെ കൃത്രിമ തടാകമായ കിഷോര്‍ സാഗര്‍ തടാകത്തിനു മധ്യത്തിലാണ് ജഗ് മന്ദിര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1346-ല്‍ ബുന്ദി യിലെ ദേരാ ദെഹ് രാജകുമാരന് തടാകവും 1740-ല്‍ കോട്ടാ ഭരിച്ച രാജ്ഞി മാരില്‍ ഒരാള്‍ കൊട്ടാരവും നിര്‍മ്മിച്ചു. ചെങ്കല്ലു കൊണ്ട് പണിഞ്ഞ ഈ കൊട്ടാരം കാഴ്ചയില്‍ അതി മനോഹരമാണ്.
തടാകത്തിലെ ബോട്ട് യാത്രയില്‍ കൊട്ടാരത്തിന്റെ നിഴല്‍ തെളിഞ്ഞ വെള്ളത്തില്‍ വീണു കിടക്കുന്നത് ഒരു കാഴ്ചയാണ് കോട്ട രാജാക്കന്മാരുടെ ഉല്ലാസ സ്ഥലമായാണ് ഈ കൊട്ടാരം പണി കഴിപ്പിച്ചിട്ടുള്ളത്. രാജകീയ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന കേശര്‍ ബാഗ് കൊട്ടാരത്തില്‍ നിന്നും കണ്ണെത്തുന്ന വിധം അടുത്താണ്.