വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തിരുനക്കര മഹാദേവ ക്ഷേത്രം, കോട്ടയം

ശുപാര്‍ശ ചെയ്യുന്നത്

പതിനാറാം നൂറ്റാണ്ടില്‍ തെക്കൂംകൂര്‍ രാജ പണികഴിപ്പിച്ചതാണ് ഈ ശിവക്ഷേത്രം. കോട്ടയം നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂത്തമ്പലത്തോടുകൂടി കേരളമാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥകളിപോലുള്ള ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്നത് ഈ കൂത്തമ്പലത്തിലാണ്.ക്ഷേത്രത്തിന്റെ ചുവരുകള്‍ ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രം കാണാനും ദര്‍ശനം നടത്താനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്തുന്നുണ്ട്.

തിരുനക്കര മഹാദേവക്ഷേത്രം, കോട്ടയം
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

എല്ലാവര്‍ഷവും നടക്കുന്ന ഫാല്‍ഗുന ഉല്‍വമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. മലയാളമാസമായ മീനത്തില്‍, അതായത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഈ ഉത്സവം നടക്കുന്നത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തോടൊപ്പം ആറാട്ടും നടക്കും. വിവിധ സാംസ്‌കാരിക പരിപാടികളും ക്ഷേത്രകലകളും ഈ സമയത്ത് അരങ്ങേറാറുണ്ട്.

Please Wait while comments are loading...