വെള്ളായണിയിലാണ് കാര്‍ഷിക കോളേജ് സ്ഥിതിചെയ്യുന്നത്. മെയ് 1955 ലാണ് വെള്ളായണി കാര്‍ഷിക കോളേജ് ഉദ്ഘാടനെ ചെയ്യപ്പെട്ടത്. വെള്ളായണി കാര്‍ഷിക കോളേജില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ നല്കുന്നു. തിരുവിതാം കൂര് - കൊച്ചി രാജവംശങ്ങളുടെ രാജകൊട്ടാരങ്ങളില്പ്പെട്ടതായിരുന്നു കോളേജ് നിലനില്‍ക്കുന്ന കെട്ടിടം.
വെള്ളായണി കാര്‍ഷിക കോളേജ് ഇന്ത്യയിലെ കാര്‍ഷിക കോളേജുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. തിയറി ക്ലാസുകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് പ്രാക്ടിക്കല്‍ ക്ലാസുകളും നല്കുന്നു. കാര്‍ഷിക വിഷയങ്ങളില്‍ തല്പരരായ വിദ്യാര്‍ത്ഥികളുടെ പ്രിയകേന്ദ്രമാണ് വെള്ളായണി കാര്‍ഷിക കോളേജ്.