ശീതകാലമാണ് കോവളം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.
വേനല്‍ക്കാലത്ത് അല്പം ചൂട് കൂടുതല്‍ അനുഭവപ്പെടുന്നസ്ഥലമാണ് കോവളം, അന്തരീക്ഷത്തിലെ കൂടിയ ജലാംശമാണ് ഇതിന് കാരണം. വേനല്‍ക്കാലത്തെ താപനില 30 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഹ്യുമിഡിറ്റി പൊതുവേ കൂടുതലായിരിക്കും.
കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. ജൂണ്‍ പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെയാണ് മഴക്കാലം. ഈ സമയത്തും കോവളം സന്ദര്‍ശിയ്ക്കാവുന്നതാണ്. മഴക്കാലം തുടങ്ങുന്നതിനുമുമ്പായി ഏപ്രില്‍ മാസത്തിലും ചിലപ്പോള്‍ മഴയുണ്ടാകാറുണ്ട്.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്താണ് ഇവിടെ ശീതകാലം. ഈ സമയത്ത് ശരാശരി അന്തരീക്ഷതാപം 18 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ശീതകാലമാണ് കോവളം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.