കോഴിക്കോട് നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തായി ഈസ്റ്റ് ഹില്ലിലാണ് പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ചരിത്രപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മനോഹരമായ ഈ മ്യൂസിയം. നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഈ മ്യൂസിയത്തിന്. പഴശ്ശിരാജ മ്യൂസിയത്തിന് തൊട്ടടുത്തായാണ് കേരളത്തിലെ പ്രമുഖ ചിത്രകാരനായ രാജാ രവിവര്‍മയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആര്‍ട്ട് ഗ്യാലറി.
സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് പഴശ്ശിരാജ മ്യൂസിയം. പഴയ കാലത്തെ നാണയങ്ങള്‍, മ്യൂറല്‍ പെയിന്റിംഗ്സ്, ക്ഷേത്രങ്ങളുടെ മോഡലുകള്‍, കുടക്കല്ലുകള്‍, വെങ്കലപ്രതിമകള്‍ എന്നിങ്ങനെയുള്ള നിരവധി സാധനങ്ങള്‍ പഴശ്ശിരാജ മ്യൂസിയത്തില്‍ കാണാം. റോഡ് മാര്‍ഗം എളുപ്പത്തില്‍ പഴശ്ശിരാജ മ്യൂസിയത്തില്‍ എത്തിച്ചേരാം. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പഴശ്ശിരാജ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. 9 മണി മുതല്‍ 4.30 വരെയാണ് സന്ദര്‍ശനസമയം.