Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൃഷ്ണഗിരി » കാലാവസ്ഥ

കൃഷ്ണഗിരി കാലാവസ്ഥ

കൃഷ്ണഗിരിയിലെ ഓരോ കാലവും, ഓരോ ദിവസവും വ്യത്യസ്ഥമായ ഒരനുഭവം സമ്മാനിക്കും. വേനല്‍ക്കാലത്ത് മാങ്ങാ വിളവെടുപ്പ് കാലമായതിനാല്‍ ആ സമയത്തെ സന്ദര്‍ശനം ഒരനുഭവമാകും. പക്ഷേ ഈ സമയത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ യാത്രകള്‍ സുഖകരമാവില്ല. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് കൃഷ്ണഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഴ പ്രകൃതിയില്‍ പച്ചപ്പ് പകര്‍ന്ന ഇക്കാലത്ത് മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

വേനല്‍ക്കാലം

കൃഷ്ണഗിരിയില്‍ വേനല്‍ക്കാലം സാമാന്യം ചൂടുള്ളതാണ്. 32 മുതല്‍ 38 വരെ ഡിഗ്രിസെല്‍ഷ്യസ് അന്തരീക്ഷ താപം ഈ സമയത്ത് അനുഭവപ്പെടുന്നു. ഇക്കാലത്ത് ചൂട് അധികമായതിനാല്‍ യാത്രകള്‍ അത്ര സുഖകരമാവില്ല. ഏപ്രില്‍, മെയ് മാസങ്ങള്‍ വര്‍ഷത്തിലെ ഏറ്റവും ചൂടുള്ള കാലമാണ്. വേനല്‍ക്കാലത്ത് കൃഷ്ണഗിരി സന്ദര്‍ശിക്കുന്നത് അനുയോജ്യമല്ല.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെ കൃഷ്ഗിണഗിരിയില്‍ സമൃദ്ധമായി മഴ പെയ്യുന്നു. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കൃഷ്ണഗിരിയില്‍ കൂടുതല്‍ മഴ ലഭിക്കുന്നു. ഇക്കാലത്ത് അന്തരീക്ഷ താപനില വളരെ സുഖകരമായ നിലയിലായിരിക്കും. മഴ ഒരു പ്രശ്നമായി അനുഭവപ്പെടില്ലെങ്കില്‍ ഈ സമയത്ത് യാത്രകള്‍ നടത്താം. കൃ്ഷ്ണഗിരിയിലെ മഴക്കാലത്തെ ഇടവേളയില്‍ യാത്രകള്‍ നടത്താം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വളരെ സുഖകരമായ കാലാവസ്ഥയാണ് കൃഷ്ണഗിരിയില്‍ അനുഭവപ്പെടുന്നത്. വളരെ തെളിഞ്ഞ കാലാവസ്ഥയുള്ള ഇക്കാലം സന്ദര്‍ശനത്തിന് അനുയോജ്യമാണ്. ഇക്കാലത്തെ അന്തരീക്ഷ താപനില 23 ഡിഗ്രി സെല്‍ഷ്യസിനും, 15 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.