Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൃഷ്ണ നഗര്‍

കൃഷ്ണ നഗര്‍ -  ബംഗാളിലെ കലാ സാംസ്കാരിക കേന്ദ്രം

8

കലാ, സാംസ്കാരിക, ശില്‍പ്പകലാ രംഗങ്ങളില്‍ സമ്പന്നമായ ചരിത്രവും പൈതൃകവുമാണ് പശ്ചിമബംഗാളിന് അവകാശപ്പെടാനുള്ളത്. ജാലംഗി നദിയുടെ തീരത്ത് കൊല്‍ക്കത്തയില്‍ നിന്ന് 132 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കൃഷ്ണ നഗറില്‍ ചരിത്രം കഥ പറയുന്ന കാഴ്ചകളാണ് സന്ദര്‍ശകന് കാണാനുള്ളത്. പ്രൗഡമായ പൈതൃകത്തിനൊപ്പം ഗ്രാമീണ ഭംഗിയും കാത്തുസൂക്ഷിക്കുന്ന ഈ ഗ്രാമം പ്രാദേശികമായി ‘ഖോര്‍’ എന്നാണ് അറിയപ്പെടുന്നത്.

കലയും ശില്‍പ്പകലയും വലിയൊരളവില്‍ ഉപാസിച്ച  രാജാവായിരുന്ന രാജാ കൃഷ്ണചന്ദ്ര റായിക്ക് ശേഷമാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത്. കളിമണ്ണില്‍ ചുട്ടെടുക്കുന്ന രൂപങ്ങളും മതപരമായ ആഘോഷങ്ങളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

കാലാവസ്ഥ,കരകൗശല,ഭക്ഷണ പെരുമ

മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ വര്‍ഷത്തില്‍ ഏതുസമയവും ഇവിടം സന്ദര്‍ശിക്കാം. കലയ്ക്കും സാഹിത്യത്തിനും പേരുകേട്ട നഗരമാണ് ഇവിടം. സാഹിത്യ കുതുകികളാണ് ഇവിടുത്തെ പ്രദേശവാസികള്‍. നഗരപ്രാന്തത്തിലെ ഗുരുനി മേഖലയാകട്ടെ ശില്‍പ്പങ്ങളുടെയും ശില്‍പ്പകലയുടെയും നാടാണ്.

കൃഷ്ണനഗറിന്‍െറ കലാ സാംസ്കാരിക മുഖമാണ് കലാകാരന്‍മാരുടെ ഈ കോളനി. കളിമണ്ണില്‍ ദൈവരൂപങ്ങള്‍ക്കൊപ്പം മനുഷ്യന്‍െറ മൃഗങ്ങളുടെയും പഴങ്ങളുടെയുമൊക്കെ രൂപങ്ങള്‍ ഇവര്‍ തീര്‍ക്കുന്നു. തുറന്ന ചിത്രശാലകളിലിരുന്ന് ഇവര്‍ തീര്‍ക്കുന്ന രൂപങ്ങള്‍ വാങ്ങികൊണ്ടുപോകാന്‍ സന്ദര്‍ശകര്‍ക്ക് ഏറെ താല്‍പര്യമാണ്. കഴിവുറ്റ നിരവധി കലാകാരന്‍മാരുടെയും നാടുകൂടിയാണ് ഇവിടം. മധുര പ്രിയര്‍ക്കും ഇവിടം ഏറെ ഇഷ്ടപ്പെടും. പരമ്പരാഗത പലഹാര നിര്‍മാതാക്കളായ ഹല്‍വായിക്കാര്‍സ് നിര്‍മിക്കുന്ന സര്‍ഭജ, സര്‍പൂരിയ പലഹാരങ്ങള്‍ പ്രശസ്തമാണ്.

കാഴ്ചകള്‍

കൃഷ്ണനഗര്‍ കൊട്ടാരമാണ് നശരത്തിലെ ഏറ്റവും പ്രധാന കാഴ്ച.  വിസ്മയ രൂപകല്‍പ്പനകൊണ്ട് ശ്രദ്ധേയമായ ഈ കൊട്ടാരം മതപരമായ ആഘോഷങ്ങള്‍ക്കും വേദിയാകാറുണ്ട്. പ്രശസ്തമായ ജുലാന്‍ മേളയും ഹോളിയും ബരോ ദോലുമാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇവിടെ ആഘോഷിക്കുന്ന പ്രധാന ചടങ്ങുകള്‍. ദിഗി എന്നറിയപ്പെടുന്ന തടാകവും ഇവിടെയുണ്ട്. തടാകത്തിന്‍െറ നടുവിലായി ദുര്‍ഗാദേവിയുടെ ക്ഷേത്രവുമുണ്ട്.

ആരാധനാ കേന്ദ്രങ്ങള്‍ - 1886 -88 കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതുന്ന റോമന്‍ കാത്തലിക്ക് ചര്‍ച്ച് രൂപകല്‍പ്പനയിലെ ഗാംഭീര്യം കൊണ്ട് ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. മനോഹരങ്ങളായ ശില്‍പ്പങ്ങളെ കൂടാതെ ക്രിസ്തുവിന്‍െറ ജീവിതം പ്രതിപാദിക്കുന്ന ഓയില്‍ പെയിന്‍റിംഗും ഇവിടെയുണ്ട്. പള്ളിയുടെ ഒരു അരികിലുള്ള പ്രൊട്ടസ്റ്റന്‍റ് ദേവാലയം ഗ്ളാസ് പെയിന്‍റിംഗുകളാലും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.  നഗരത്തിന്‍െറ സംസ്കാരവും പൈതൃകവുമായി ഇഴ ചേരുന്ന ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങളും ഇവിടെ ധാരാളമുണ്ട്. ജാലംഗി ഗാട്ട്, മായാപൂര്‍, നബാദ്വിപ്, ശാന്തിപൂര്‍ എന്നിവയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.  കോളജ് ഭവനും പബ്ളിക്ക് ലൈബ്രറിയുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. കാടുകയറി നടക്കാന്‍ കൊതിക്കുന്നവര്‍ക്കായി ബഹദൂര്‍പൂര്‍, മുര്‍ഷിദാബാദ്, ബെതുവ ദൗരി എന്നിവിടങ്ങളില്‍ വനമേഖലകളും ഉണ്ട്.

കൃഷ്ണ നഗര്‍ പ്രശസ്തമാക്കുന്നത്

കൃഷ്ണ നഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൃഷ്ണ നഗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൃഷ്ണ നഗര്‍

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 34ലാണ് കൃഷ്ണനഗര്‍ സ്ഥിതി ചെയ്യുന്നത്. കൃഷ്ണനഗര്‍ റൂട്ട് നമ്പര്‍ എട്ടിലൂടെ പോകാവുന്ന നബാദ്വിപ് ആണ് തൊട്ടടുത്ത നഗരം. മാലക്ഷ്മി, ബുബു, തരാമ, ഷരീക്ക, ബിശ്വരൂപ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇങ്ങോട് ബസ് സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇലക്ട്രിക്ക് ട്രെയിനുകള്‍ വഴി കൊല്‍ക്കത്തയിലെത്തിയ ശേഷം ടാക്സി വിളിച്ച് ഇവിടെയത്തൊം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri