Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുഫ്രി » കാലാവസ്ഥ

കുഫ്രി കാലാവസ്ഥ

കുഫ്രി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച്‌ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ്‌. ഈ മാസങ്ങളില്‍ ഇവിടുത്തെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും. പ്രകൃതി ദൃശ്യങ്ങള്‍ കാണുന്നതിനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഏറ്റവും നല്ല സമയവും ഇതു തന്നെയാണ്‌.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ. 12 ഡഗ്രി സെല്‍ഷ്യസ്‌ മുതല്‍ 19 ഡിഗ്രി സെല്‍ഷ്യല്‍സ്‌ വരെയാണ്‌ ഈ മാസങ്ങളിലെ താപനില. കാഴ്‌ചകള്‍ കാണുന്നതിനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഏറ്റവും അനുയോജ്യമായ സമയം ഇതാണ്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ കുഫ്രിയിലെ കാലവര്‍ഷം. വളരെ കുറച്ച്‌ മഴ മാത്രമെ പൊതുവെ ഈ പ്രദേശത്ത്‌ ലഭിക്കാറുള്ളു. ഈ മാസങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെ, ശൈത്യകാലത്ത്‌ കുഫ്രിയില്‍ കൊടു തണുപ്പായിരിക്കും അനുഭവപ്പെടുക. സീറോ ഡിഗ്രിക്കും താഴേയായിരിക്കും താപനില. മഞ്ഞ്‌ വീഴ്‌ച ഈ സമയങ്ങളില്‍ പതിവാണ്‌. തണുപ്പ്‌ വളരെ കൂടുതലായതിനാല്‍ ഈ മാസങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ കുറവാണ്‌. മഞ്ഞ്‌ വീഴ്‌ചയും മറ്റും കാണുന്നതിന്‌ ഈ സമയത്ത്‌ കുഫ്രി സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്‌ത്രങ്ങളും മറ്റും പ്രത്യേകം കരുതിയിരിക്കണം.