ഹിമാലയന്‍ മലനിരകളുടെ തെക്കന്‍ ചെരുവിലായാണ് മിലാം ഹിമാനി സ്ഥിതി ചെയ്യുന്നത്. ഈ ഹിമാനിയുടെ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം 5,500 മീറ്റര്‍ മുതല്‍ 3,870 മീറ്റര്‍ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുമയോണ്‍ മേഖലയിലെ ഹിമാനികളില്‍ ഏറ്റവും വലിയ ഈ ഹിമാനി 37 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി വ്യപിച്ചു കിടക്കുന്നു. കാളി നദിയുടെ കൈവഴിയായ ഗോരിഗംഗയുടെ സ്രോതസ്സ് മിലാം ഹിമാനിയാണ്. വെള്ളച്ചാട്ടങ്ങള്‍, ഗ്രാമങ്ങള്‍, വനങ്ങള്‍,തടിപാലങ്ങള് എന്നിവയിലൂടെയാണ് ഈ ഹിമാനിയിലേക്കുള്ള ട്രക്കിങ് പാത. പിതോരഗഢിലെ തെഹ്സിലിലെ മുന്‍സിയാരിയില്‍ നിന്നാണ് ട്രക്കിങ് തുടങ്ങുന്നത്. ഭക്ഷണത്തിനുള്ള ക്രമീകരണം ഇവിടെ നിന്നും ഉണ്ടാകും.