പിന്ദാര് താഴ് വരയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് സുന്ദര്‍ധുംഗ ഹിമാനി സ്ഥിതി ചെയ്യുന്നത്. മനോഹരമായ കല്ലുകളുടെ താഴ്വര എന്നാണ് സുന്ദര്‍ധുംഗ എന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാനിയിലെ മഞ്ഞ് പാറകളില്‍ നിന്ന് രൂപപെട്ടവയാവാം ഇത്. സുന്ദര്ധുംഗയില് രണ്ട് ഹിമാനികളുണ്ട്.
മത്കോടി, സുഖ്രാം എന്നിവയാണത്. തര്കോട്, മൃഗതുനി, പ്വാലിഡ്വാര് കൊടുമുടികള്‍ക്ക് സമീപത്തായിട്ടാണിത്. സുന്ദര്‍ധുംഗ ഹിമാനിയിലേക്കുള്ള ട്രക്കിങ് തുടങ്ങുന്നത് ബാഗേശ്വര്‍ ജില്ലയില്‍ നിന്നാണ്. ഇത് ലോഹാര്ഖേതിലേക്ക് നീളും. ലോഹാര്ഖേതില് നിന്നും 11 കിലോമീറ്റര്‍ പോയാല്‍ ധഖൂരിയിലും അവിടെ നിന്നും 11 കിലോമീറ്റര്‍ പോയാല്‍ ഖാതി ഗ്രാമത്തിലെത്തും.. ഖാതിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ചെന്നാലെത്തുന്നത് ജെയ്തോലിയിലാണ്. ജെയ്തോലിയില് നിന്നും 22 കിലോമീറ്റര്‍ പോയാല്‍ സുന്ദര്‍ ധുംഗയിലെത്താം.