കുംഭകോണത്തെത്തിയാല് തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവന്. ഉപ്പിലിയപ്പന്‍ പെരുമാള്‍ എന്ന പേരിലാണ് വിഷ്ണുവിനെ ഇവിടെ ആരാധിയ്ക്കുന്നത്. വിഷ്ണുവിന്റെ പത്നിയായ ഭൂമി ദേവി, ദേവിയുടെ പിതാവായ റിഷി മാര്ക്കണ്ഡേയന് എന്നിവരുടെ പ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തില്‍. 108 ദിവ്യദേശങ്ങളില്‍പ്പെടുന്ന ക്ഷേത്രമാണിത്.
കുംഭകോണം നഗരത്തില്‍ നിന്നും 7 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന തിരുങ്കേശ്വരം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. റോഡുമാര്‍ഗ്ഗം ഇവിടെയെത്താം. തമിഴ്നാട്ടിലെ തിരുപ്പതിയെന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുള്ളത്. ക്ഷേത്രത്തിനകത്ത് ഉപ്പുചേര്‍ത്ത് പാകം ചെയ്ത ഭക്ഷണസാധനങ്ങളൊന്നും കൊണ്ടുപോകാന്‍ പാടില്ല. അറിഞ്ഞുകൊണ്ട് ആരെങ്കിലും ഇത് ചെയ്താല്‍ ദൈവശാപമുണ്ടാകുമെന്നാണ് വിശ്വാസം. വിഷ്ണുവിന് നിവേദിയ്ക്കുന്ന വിഭവങ്ങളെല്ലാം ഇവിടെ ഉപ്പുചേര്ക്കാതെയാണ് പാകം ചെയ്യുന്നത്. എല്ലാവര്‍ഷവും നടക്കുന്ന ബ്രഹ്മോത്സവും കല്യാണോത്സവുമാണ് ഇവിടുത്തെ പ്രധാന ആഘോഷം.