'മേഘങ്ങളുടെ കോട്ട' എന്ന് കൂടി അറിയപ്പെടുന്ന ബാദല്‍ മഹല്‍ കുംഭല്‍ ഗഡ് കോട്ടയുടെ നെറുകയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കൊട്ടാരത്തിനു രണ്ടു നിലകളുള്ള ഹര്‍മ്മ്യം പരസ്പരം കൂട്ടിയോജിപ്പിച്ച് കൊണ്ട് തന്നെ രണ്ടായി നിലകൊള്ളുന്നു.അതില്‍ ഇവ മര്ദാനാ മഹല്‍, ജാന്ന മഹല്‍ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.
പ്രകൃതി സിദ്ധമായ ചായം കൊണ്ട് വരച്ച മുറികളിലെ ചുമര് ചിത്രങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലേതാണ്. വിശാലമായ മുറിയില്‍ വൈഡൂര്യ നീല , പച്ച, വെളുപ്പ് വര്‍ണ്ണങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് സനാന മഹലിലെ കല്‍ത്തുറുങ്കുകള്‍ സന്ദര്‍ശിക്കാം. ഇവ രാജ്ഞി മാര്‍ ക്ക് സഭാ നടപടികള്‍ കാണുവാനാണ് പണ്ട് കാലത്ത് ഇതുപയോഗിച്ചിരുന്നത്.
മുറിയിലെ ശീതോഷ്ണ നിയന്ത്രണ സംവിധാനം ,കണ്ടുപിടുത്തം, ആരെയും അത്ഭുതപ്പെടുത്തും. നിരനിരയായി വെള്ളക്കുഴലി ല്‍ ക്കൂടി കാറ്റ് അകത്തേക്ക് വരാനുള്ള സംവിധാനം ഉണ്ടാക്കിയാണ് മുറിയിലെ താപ നില നിയന്ത്രിച്ചു വക്കുന്നത്. മുറി യിലെക്കെത്തുന്ന വായുവിനു പുറത്തേക്കു പോകാനും വഴിയുണ്ട്.