Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംത » ആകര്‍ഷണങ്ങള് » മഹാലാസക്ഷേത്രം

മഹാലാസക്ഷേത്രം, കുംത

19

മഹാലാസക്ഷേത്രം എന്നും ശ്രീ മഹാലാസ നാരായണീ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. എ ഡി 1565 ലായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മാണം എന്ന് കരുതുന്നു. കുംതയിലെ പൈ കുടുംബം നല്‍കിയ സ്ഥലത്ത് ഗുരാവിന്റെ പേരില്‍ അര്‍ച്ചകരാണ് നിര്‍മിച്ചത്. ഗുരാവാണ് ഗോവയില്‍ നിന്നും ശ്രീ മഹാലാസന്റെ വെങ്കലപ്രതിമ ഇവിടേക്ക് കൊണ്ടുവന്നത് എന്നാണ് വിശ്വാസം. മണ്‍കുടത്തിലാക്കി ഇവിടെത്തിച്ച വിഗ്രഹം പിന്നീട് പവിത്രീകരിച്ച ശേഷം പ്രതിഷ്ഠിക്കുകയായിരുന്നു. ശ്രീ മഹാലാസ നാരായണിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെങ്കിലും ലക്ഷ്മി നാരായണ, ഗ്രാംപുരുഷ്, ദദ്ശങ്കര്‍, ഭഗവതി, കാലഭൈരവന്‍ എന്നീ ദൈവങ്ങളെയും ഇവിടെ ആരാധിക്കുന്നു.

ചുവരുകളില്‍ ചുവപ്പും വെള്ളയും കലര്‍ന്ന കുമ്മായവും നീറ്റുചുണ്ണാമ്പും ഉപയോഗിച്ചാണ് ചിത്രപ്പണികളധികവും ചെയ്തിരിക്കുന്നത്. സത്യമണ്ഡപത്തിന്റെ മേല്‍ക്കൂരയിലും മറ്റുമായി മരത്തില്‍ കൊത്തിയ കലാരൂപങ്ങള്‍ കാണാം. ഇതിഹാസങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദര്‍ഭങ്ങള്‍ ചുവരുകളില്‍ ചിത്രീകരിച്ചിക്കുന്നു. ശ്രാവണമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും അതുപോലെ മറ്റ് വിശേഷദിവസങ്ങളിലും ഇവിടെ നിരവധി ഉത്സവങ്ങള്‍ നടക്കുന്നു. പൂര്‍ണിമ, ദശമി, വാദ്യ പാഠ്യാ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങളില്‍ ചിലത്.

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഇവിടത്തെ പ്രതിഷ്ഠാമഹോത്സവം നടക്കുന്നത്. കുംതയിലെത്തുന്ന സഞ്ചാരികള്‍ സമയം അനവദിക്കുമെങ്കില്‍ സന്ദര്‍ശിക്കാവുന്ന ഒരു കാഴ്ചയാണ് ശ്രീ മഹാലാസക്ഷേത്രം അഥവാ ശ്രീ മഹാലാസ നാരായണീ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri