കര്‍ണൂല്‍ നഗരത്തിലെ പ്രധാനപ്പെട്ടൊരു ലാന്റ് മാര്‍ക്കാണ് ഈ കോട്ട. വിജയനഗരസാമ്രാജ്യത്തിലെ രാജാവായിരുന്ന അച്യുത ദേവരായലുവാണ് ഈ കോട്ട നിര്‍മ്മിച്ചത്. നഗരമധ്യത്തിലായി സ്ഥിതിചെയ്യുന്ന ഈ കോട്ട ഇപ്പോള്‍ പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. കോട്ടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഏകഭാഗം കൊണ്ട റെഡ്ഡി ബുറുജുവാണ്. ഈ കോട്ടയ്ക്കുള്ളിലെ ജയിലിലായിരുന്നുവേ്രത കൊണ്ട റെഡ്ഡിയുടെ അവസാനനിമിഷങ്ങള്‍, അതിനാലാണ് ഈ ഗോപുരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.
കോട്ടയുടെ പലഭാഗങ്ങളും നശിച്ചിട്ടുണ്ടെങ്കിലും നിലനില്‍ക്കുന്ന ഭാഗങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല ശക്തിയുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാണ് ഇറ ബുര്ജുവെന്ന ഭാഗം. ഈ ഗോപുരത്തിന്റെ താഴത്തായി യെല്ലമ്മയെന്ന ദേവതയുടെ പ്രതിഷ്ഠയുള്ള രണ്ട് പുരാതന ക്ഷേത്രങ്ങളുണ്ട്. ഈ ഗോപുരത്തിന് താഴെ നിധി ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം. ഈ നിധികണ്ടെത്താനായി ഒട്ടേറെയാളുകള്‍ പലകാലത്തായി ശ്രമം നടത്തിയിട്ടുണ്ടത്രേ, പക്ഷേ ഒന്നും ഇതേവരെ ലക്ഷ്യംകണ്ടിട്ടില്ലെന്നുമാത്രം. മനോഹരമായ കൊത്തുപണികളും ലിഖിതങ്ങളുമെല്ലാം കോട്ടയുടെ ചിലഭാഗങ്ങളില്‍ കാണാന്‍ കഴിയും.