തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വനമേഖലയാണിത്. നല്ലമല മലയിലാണ് ഈ വനമുള്ളത്. കര്‍ണൂല്‍, ഗുണ്ടൂര്‍, കഡപ്പ, മെഹബൂബ് നഗര്‍, പ്രകാശം എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന് ഈ കാട്ടുപ്രദേശം പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ്. പ്രമുക വൈല്‍ഡ് ലൈഫ് എഴുത്തുകാരനായ കെന്നത്ത് ആന്റേര്‍സണ്‍ ഈ വനത്തിലെ സാഹസിക സാധ്യതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. നാഗാര്‍ജുനസാഗര്‍-ശ്രീശൈലം ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായ ഈ കാട്ടില്‍ ഏറെ കടുവകളുണ്ട്. പുള്ളിപ്പുലിയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളും ഇവിടെയുണ്ട്. ട്രക്കിങ്ങിനും മറ്റും പറ്റിയ സ്ഥലമാണിത്.